ശിവസേനയൂടെ നെഞ്ച് പിളര്‍ന്ന് രാഹുലിന്റെ തീവണ്ടി യാത്ര

Posted on 07 February 2010 by admin

മുംബൈ: മുംബൈയില്‍ എത്തിയാല്‍ തടയുമെന്ന ശിവസേനയുടെ വെല്ലുവിളിക്ക് സബര്‍ബന്‍ തീവണ്ടിയില്‍  യാത്രചെയ്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മറുപടി. കരിങ്കൊടിയുമായി കാത്തുനിന്ന ശിവസൈനികരെ നോക്കുകുത്തികളാക്കി കൊടുങ്കാറ്റു  പോലെ രാഹുല്‍ ഇന്ത്യയുടെ മഹാനഗരം സന്ദര്‍ശിച്ച് മടങ്ങി.
മുംബൈ നഗരം എല്ലാവരുടേതുമാണെന്നും ഭീകരാക്രമണ സമയത്ത് നഗരത്തെ രക്ഷിച്ചത് യു പി, ബീഹാര്‍ സ്വദേശികളായ എന്‍. എസ്. ജി കമാഡോകളാണെന്നും പ്രതികരിച്ചതോടെയാണ് ശിവസേന രാഹുലിനെതിരെ പടയൊരുക്കം നടത്തിയത്. മുംബൈ എല്ലാവരുടേതുമാണെന്ന് ആവര്‍ത്തിച്ചും ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴാതെ നാടിന്റെ വികസനത്തില്‍ ശ്രദ്ധയൂന്നാന്‍ നഗരത്തിലെ യുവാക്കളോട് ആഹ്വാനം ചെയ്തുമാണ് രാഹുല്‍ മടങ്ങിയത്.
രാവിലെ 11 ഓടെയാണ് രാഹുല്‍ നഗരത്തിലെത്തിയത്. ജുഹുവിലെ ഭായിദാസ് ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുത്ത കോളജ് വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. രാഹുല്‍ വരുന്നതിന് മുമ്പ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ച വനിത കോര്‍പറേറ്റര്‍ രാജുല്‍ പട്ടേല്‍ അടക്കം 10 ശിവസൈനികരെ അറസ്റ്റ് ചെയ്തിരുന്നു. ആയിരത്തിലേറെ വിദ്യാര്‍ഥികളാണ് രാഹുലുമായി ഇടപഴകാനെത്തിയത്. ‘എന്റെ പിതാവ് മുംബൈയിലും അമ്മ ഇറ്റലിയിലുമാണ് ജനിച്ചത്. ഞാന്‍ ദല്‍ഹിയിലും. മുതുമുത്തച്ഛന്‍ അലഹബാദിലും. ജമ്മുഫകശ്മീരിലാണ് മുതുമുത്തച്ഛന്റെ അടിവേര്. എന്നിരിക്കെ ഞാന്‍ എവിടുത്തുകാരനാണെന്നാണ് പറയേണ്ടത്. ഒന്നെനിക്കറിയാം. ഞാന്‍ ഇന്ത്യക്കാരനാണ് ‘ഫ തന്നെ ശ്രവിക്കാനെത്തിയ വിദ്യാര്‍ഥികളോടായി രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അംഗത്വ കാമ്പയിന്റെ ഭാഗമായിരുന്നു ഈ കൂടിക്കാഴ്ച.
ഘാട്കൂപ്പറിലെ രമാഭായ് നഗറിലായിരുന്നു രാഹുലിന്റെ അടുത്ത പരിപാടി. ജുഹുവിലെ വിലെ പാര്‍ലെയില്‍ നിന്ന് ഹെലികോപ്റ്ററില്‍ വിക്രോളയിലെത്തി അവിടെ നിന്ന് രമാഭായി നഗര്‍ ചേരിയിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ആ വഴികളിലായിരുന്നു പൊലീസ് കാവല്‍.
എന്നാല്‍, സാന്താക്രൂസിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറില്‍നിന്നു പണമെടുത്തശേഷം രാഹുലിന്റെ വാഹന വ്യൂഹം കുതിച്ചത് അന്ധേരിയിലെ സബര്‍ബന്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ്. സുരക്ഷാ സംഘങ്ങളെയും നാട്ടുകാരെയും അമ്പരപ്പിച്ച് ക്യൂ നിന്ന  രാഹുല്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റെടുത്തു. പിന്നെ സാധാരണക്കാര്‍ക്കൊപ്പം 15 മിനിറ്റ് യാത്ര ചെയ്ത് നിര്‍ഭയം ചെന്നിറങ്ങിയത്  ശിവസേനയുടെ സിരാകേന്ദ്രമായ ദാദറില്‍. അവിടെ നിന്ന് സെന്‍ട്രല്‍ റെയില്‍വേ ലൈനിലൂടെയുള്ള ട്രെയിനില്‍ ഘാട്കൂപ്പറിലേക്ക്. 
കുശലം പറഞ്ഞും കൈവീശിയും റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെയുള്ള രാഹുലിന്റെ അപ്രതീക്ഷിത വരവ് ജനങ്ങളെ അമ്പരപ്പിച്ചു. മുംബൈയിലെ സബര്‍ബന്‍ തീവണ്ടി ശൃംഖലയിലെ ഏറ്റവും തിരക്കേറിയ റെയിവേ സ്‌റ്റേഷനുകളാണ് അന്ധേരിയും ദാദറും ഘാട്കൂപ്പറും. ഘാട്കൂപ്പറില്‍ പ്രതിഷേധത്തിനെത്തിയ ശിവസേനക്കാരും പൊലീസും തമ്മില്‍ ചെറിയ കശപിശ മാത്രമാണുണ്ടായത്. ഇവിടെ 40 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

kadapadu Madhyamamdaily

Leave a Reply

Advertise Here
Advertise Here