Categorized | മറ്റിന൦

സമൂഹം ഒറ്റപ്പെടലിലേയ്‌ക്ക്‌ നീങ്ങുന്നു – മാതാ അമൃതാനന്ദമയി

Posted on 27 January 2010 by admin

തിരുവനന്തപുരം: സമൂഹത്തിന്റെ പ്രവാഹം കൂട്ടായ്‌മയില്‍ നിന്ന്‌ ഒറ്റപ്പെടലുകളിലേയ്‌ക്കാണ്‌പോകുന്നത്‌ എന്ന്‌ മാതാഅമൃതാനന്ദമയി പറഞ്ഞു. ഓരോ വ്യക്തിയിലും എനിയ്‌ക്ക്‌ മാത്രമെന്ന ചിന്ത പ്രബലമാകുന്നു. ഇത്‌ സ്വാര്‍ത്ഥതാമനോഭാവം ഉറപ്പിക്കാനും സന്തോഷം ചോര്‍ന്നുപോകാനും കാരണമാകുന്നതായി അവര്‍ പറഞ്ഞു. കൈമനം ബ്രഹ്മസ്ഥാനത്ത്‌ തുടങ്ങിയ അമൃതോത്സവത്തിന്റെ ഭാഗമായുള്ള സത്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു മാതാഅമൃതാനന്ദമയി.

കൂട്ടായ്‌മ എന്നത്‌ പ്രകൃതി നിയമമാണ്‌. പ്രകൃതിയുടെ ഈ താളലയത്തില്‍ അപശ്രുതി ചേര്‍ക്കുന്നത്‌ മനുഷ്യരാണ്‌. ജീവിതത്തില്‍ വേഗത കൊണ്ട്‌ നഷ്ടപ്പെടുന്നത്‌ മനസ്സമാധാനവും സന്തോഷവുമാണ്‌. ജനനം മുതല്‍ മരണം വരെ ജീവിതം യാന്ത്രികമായിപ്പോകുന്നു. നമ്മുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന്‌ മനസ്സിലാക്കുമ്പോഴാണ്‌ ജീവിതത്തിന്റെ സൗന്ദര്യവും വ്യാപ്‌തിയും പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയുന്നതെന്നും അവര്‍ പറഞ്ഞു.

കൈമനം ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ ശനിയാഴ്‌ച പുലര്‍ച്ചെ ലളിതാ സഹസ്രനാമാര്‍ച്ചനയോടെയാണ്‌ അമൃതോത്സവത്തിന്‌ തുടക്കമായത്‌. രാവിലെ മുതല്‍ തന്നെ ആശ്രമത്തിലേയ്‌ക്ക്‌ ഭക്തര്‍ എത്തി. രാവിലെ പത്ത്‌ മണിയോടെ സത്‌സംഗവും തുടര്‍ന്ന്‌ ഭജനയും ദര്‍ശനവും നടന്നു.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, അശ്വതി തിരുനാള്‍ ഗൗരിലക്ഷ്‌മീഭായി, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ ശ്രീദേവി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ തുടങ്ങിയവര്‍ മാതാഅമൃതാനന്ദമയിയെ കാണാന്‍ എത്തി. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ വിഘേ്‌നശ്വരന്റെ ചിത്രം നല്‍കി. ഞായറാഴ്‌ച രാവിലെ 7.30ന്‌ ശനിപൂജയും രാത്രി 7.30ന്‌ രാഹുപൂജയും നടക്കും. രാവിലെ 10ന്‌ വിദ്യാമൃതം സ്‌കോളര്‍ഷിപ്പ്‌ വിതരണം മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കും.

Leave a Reply

Advertise Here
Advertise Here