ജനസംഖ്യയില്‍ 2025-ഓടെ ഇന്ത്യ ചൈനയെ മറികടക്കും

Posted on 16 December 2009 by admin

ന്യൂയോര്‍ക്ക്: ചൈനയെക്കാള്‍ മൂന്നിരട്ടി ജനസംഖ്യാവളര്‍ച്ചയുള്ള ഇന്ത്യ 2025-ഓടെ ലോകജനസംഖ്യയില്‍ ഒന്നാമതെത്തും. 2025-ല്‍ ഇന്ത്യന്‍ജനസംഖ്യ 139.6 കോടിയിലെത്തുമെന്നാണ് അമേരിക്കന്‍ സെന്‍സസ് ബ്യൂറോയുടെ പുതിയ കണക്ക്. അപ്പോള്‍ ചൈനയിലെ ജനസംഖ്യ 139.5 കോടിയായിരിക്കും.

നിലവില്‍ ഇന്ത്യയിലെ ജനസംഖ്യവളര്‍ച്ചാനിരക്ക് 1.4 ശതമാനമാണ്. ഇത് ഏകദേശം ചൈനയുടെ മൂന്നിരട്ടിയോളംവരും. ഇന്ത്യയില്‍ ഇപ്പോഴത്തെ ആകെ പ്രത്യുത്പാദനനിരക്ക് അതായത്, ഒരു സ്ത്രീക്ക് തന്റെ ജീവിതകാലത്തിനിടയില്‍ ഉണ്ടായേക്കാവുന്ന കുട്ടികള്‍ 2.7 ആണ്. എന്നാല്‍ 2000-ാമാണ്ടില്‍ ചൈനയില്‍ ഇത് 1.6 ആയിരുന്നു. ഇപ്പോഴത് 0.5 ആയി കുറഞ്ഞു. അമേരിക്കയിലാകട്ടെ ഇത് രണ്ടിലേറെയാണ്.

ജനനനിരക്കിലുണ്ടായ വന്‍കുറവ് ഭാവിയില്‍ ചൈനയുടെ സാമ്പത്തികവളര്‍ച്ചയെയും ലോക കമ്പോളത്തിലെ മത്സരക്ഷമതയെയും ദോഷകരമായി ബാധിക്കുമെന്ന് യു.എസ്. സെന്‍സസ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ ലോക ജനസംഖ്യയുടെ 37 ശതമാനം വരും. ഈ രാജ്യങ്ങളുടെ ജനസംഖ്യയിലെ വ്യതിയാനങ്ങള്‍ ലോകവ്യാപകമായുള്ള ജനസംഖ്യാമാറ്റത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. 2009-ല്‍ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ളരാഷ്ട്രങ്ങളുടെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇവയാണ്: ചൈന, ഇന്ത്യ, അമേരിക്ക, ജന്‍ഡൊനീഷ്യ, ബ്രസീല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നൈജീരിയ, റഷ്യ, ജപ്പാന്‍. 227 രാജ്യങ്ങളിലെ ജനസംഖ്യാവളര്‍ച്ചയാണ് ബ്യൂറോ പഠനവിധേയമാക്കിയത്.

Leave a Reply

Advertise Here
Advertise Here