വാഷിങ്ടണ്‍: കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ പ്രാതലാണ്് കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കും. മറിച്ചാണെങ്കില്‍ നിവരധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്്. ടെക്്‌സസ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡഗ്‌ളസ് പാഡന്‍ ജോണ്‍സ് ആണ് ഇത് സംബന്ധിച്ച ഗേവഷണം നടത്തിയത്.
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നിങ്ങളുെട ശരീരഭാരം മിതമായ തോതില്‍ നിലനിര്‍ത്താനും, പ്രായാധിക്യം മൂലമുണ്ടാകുന്ന അസ്ഥിക്ഷയം ചെറുക്കാനും സഹായകമാണെന്നാണ് കണ്ടെത്തല്‍. നിങ്ങളുടെ ഒരു ദിവസത്തെ പ്രവൃത്തികള്‍ നിശ്ചയിക്കുന്നത് നിങ്ങള്‍ രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. അതുകൊണ്ടു കൂടിയാണ് കൂടുതല്‍ പ്രോട്ടീന്‍ ഈ ഭക്ഷണത്തില്‍ ഉള്‍്‌പ്പെടുത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. പുട്ട് -കടല, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മുട്ട എന്നീ പ്രോട്ടീന്‍ ഉള്ള ഭക്ഷണങ്ങള്‍ പ്രഭാതത്തില്‍ കഴിക്കുക.
kadapadu madhyamam daily







