ലണ്ടന്‍: വാടക ഗര്‍ഭധാരണം വഴിയും കൃതൃമ ഗര്‍ഭധാരണം വഴിയും ജനിച്ച കുഞ്ഞുങ്ങളില്‍ സാധാരണ ശിശുക്കളെ അപേക്ഷിച്ച് ഗുരുതര രോഗങ്ങള്‍ക്കുള്ള സാധ്യത ഏറെയെന്ന് ഗവേഷണ ഫലം. ബ്രിട്ടനില്‍ മാത്രം ഇപ്പോള്‍ 260,000 കൃത്രിമ നവജാത ശിശുക്കള്‍ ഉണ്ട്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) ചികില്‍സ വഴി ജനിച്ച ഈ കുഞ്ഞുങ്ങളില്‍ ഡോ. ആന്‍ഡ്രൂവാന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ പ~നത്തിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ച് ക്രിതൃമമായി സംയോജിപ്പിച്ചശേഷം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്ന ചികില്‍സാ രീതിയാണ് ഐ.വി.എഫ്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ശാരീരിക വളര്‍ച്ച, ആശയ വിനിമയം, ചലനങ്ങള്‍ എന്നിവയില്‍ സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് പ~നം പറയുന്നു. ഇവരില്‍ ഭാവിയില്‍ വന്ധ്യത അടക്കമുള്ള രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. തൂക്കകുറവ്, പ്രമേഹം, രക്ത സമ്മര്‍ദ വ്യതിയാനം എന്നിവയും ഈ കുഞ്ഞുങ്ങളില്‍ വ്യാപകമായി കാണുന്നു. ജനിതക വൈകല്യങ്ങളും വ്യാപകമാണ്. ഐ.വി.എഫ് ചികില്‍സ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പ്രയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണമെന്ന് ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.
kadapadu madhyam daily







