Deepam Online

മഅ്ദനിയുടെ അറസ്റ്റ്: പ്രവാസ ലോകവും ഉദ്വേഗത്തിന്റെ മുള്മുനയില്
ജിദ്ദ: നാട്ടിലെ ഓരോ സ്‌പന്ദനങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്ന പ്രവാസ ലോകത്തിലെ മലയാളികള്‍ക്ക്  ഇന്നലെ ഉദ്വേഗത്തിന്റെയും ദുഃഖത്തിന്റെയും നെഞ്ചിടിപ്പിന്റെയും മണിക്കൂറുകളായിരുന്നു. അബ്ദുന്നാസര്‍ മഅ്ദനി ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങളില്‍നിന്ന് മനസ്സിലാക്കിയിരുന്നുവെങ്കിലും ഇന്നലെ ഉച്ചക്ക് ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടതോടെ പലരും ടെലിവിഷന് മുന്നിലേക്ക് കുതിച്ചു. കേട്ടവര്‍ കേട്ടവര്‍ ‘അറസ്റ്റ് ചെയ്തു’ എന്ന് രണ്ട് വാക്കുകളിലൊതുങ്ങുന്ന സന്ദേശം പരസ്‌പരം മൊബൈലില്‍ കൈമാറുണ്ടായിരുന്നു.

അറസ്റ്റ് വരിക്കാന്‍ പോകുന്നതിന് മുമ്പ് അന്‍വാറുശേരി കോമ്പൗണ്ടിനകത്ത് നടന്ന വികാരഭരിതമായ രംഗങ്ങളും കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട മഅ്ദനിയെ വന്‍ പൊലീസ് സന്നാഹം ഇരച്ചുകയറി അറസ്റ്റ് ചെയ്തതുമെല്ലാം റമദാന്റെ ചൂടില്‍ ഉദ്വേഗഭരിതമായ മണിക്കൂറുകളാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്. നിയമം നടപ്പാക്കാനെന്ന പേരില്‍ നാട്ടില്‍ നടമാടുന്ന സംഘര്‍ഷഭരിതമായ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ പലര്‍ക്കും കടുത്ത ആഘാതം! മഅ്ദനി അന്‍വാറുശേരിയിലെ അനാഥകളെയും സ്വന്തം മക്കളെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം കണ്ടുനിന്ന പലരും ശറഫിയയിലെ ടി.വി കടക്ക് മുന്നില്‍ നിന്ന് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. നിഷ്പക്ഷമതികളും രാഷ്ട്രീയ അതിപ്രസരമേല്‍ക്കാത്തവരും മഅ്ദനിയുടെ ഇന്നലത്തെ അനുഭവത്തില്‍ മനസറിഞ്ഞ് വേദനിച്ചപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. നാട്ടില്‍ നടക്കുന്ന ഏത് ചെറിയ സംഭവങ്ങളോടും ഇവിടെ കിടന്ന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാറുള്ള കാക്കത്തൊള്ളായിരം പ്രവാസി സംഘടനകള്‍ ഇന്നലെ ഒരു തരം മരവിപ്പിലായിരുന്നു. ‘തനിമ’ സാംസ്‌കാരിക വേദിയും പി.ഡി.പിയുടെ പോഷക ഘടകമായ പി.സി.എഫും മാത്രമാണ് അറസ്റ്റില്‍ പ്രതിഷേധിച്ച് പത്രക്കുറിപ്പിറിക്കിയത്.

അതേസമയം, സാമാന്യജനം അതീവദുഃഖത്തോടെയാണ ് മഅ്ദനിയുടെ ജീവിതദുരന്തത്തോട് പ്രതികരിച്ചത്. ഒരു പതിറ്റാണ്ട് മുമ്പ് കോയമ്പത്തൂര്‍ പൊലിസിന് മഅ്ദനിയെ പിടിച്ചുകൊടുത്തത് പാതിരാനേരത്തായത് കൊണ്ട് നാടകീയരംഗങ്ങളൊന്നും ജനം അന്ന് കണ്ടിരുന്നില്ല. അവസാനം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കുറ്റവിമുക്തനായി വന്നപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറിപ്പറ്റാനും അദ്ദേഹത്തിന് സ്വീകരണം നല്‍കിയ തിരുവനന്തപുരം ശംഖ്മുഖത്തെ വേദിയില്‍ ഇടം കിട്ടാനും മല്‍സരിച്ച പരിഹാസ്യരംഗങ്ങളാണ് എല്ലാവരും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടത്. എന്നാല്‍, ബംഗളൂരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പൊലിസിന് മഅ്ദനിയെ പിടിച്ചുകൊടുക്കാന്‍ സംസ്ഥാന പൊലീസ് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി പെട്ട പാടും ഇന്നലെ നടന്ന നാടകീയ രംഗങ്ങളുമെല്ലാം ജനം നേരിട്ട് കണ്ടത് സ്വയം ഒരു നിഗമനത്തില്‍ എത്തിയാണ്. മാസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴുണ്ടായ വികാരപ്രകടനങ്ങളുടെ ആവര്‍ത്തനമായിരുന്നു എല്ലാവരുടെയും മുഖത്ത്. എന്നാല്‍ തങ്ങള്‍ തീര്‍ത്തും നിരപരാധിയാണെന്ന് കരുതുന്ന വികലാംഗനായ ഒരു പണ്ഡിതനെ റമദാന്റെ വ്രതനാളില്‍ അന്യസംസ്ഥാനത്തേക്ക് അറസ്റ്റ് ചെയ്തുകൊണ്ടുപോയ നടപടി ഭൂരിഭാഗത്തിന്റെ മനസ്സില്‍ വേദനയും ആശങ്കയും കോരിയിട്ടിട്ടുണ്ടെന്ന് പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. വാചാലമായ മൗനത്തിലായിരുന്നു പ്രവാസലോകമിന്നലെ.  ഇതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളിലൂടെയായിരിക്കും കേരളത്തിന്റെ ഇനിയുള്ള സഞ്ചാരം.

കാസിം ഇരിക്കൂര്‍

kadapad madhyamam daily

മമതയുടെ മധ്യസ്ഥതയില് ചര്ച്ചക്ക് തയ്യാറെന്ന് മാവോയിസ്റ്റുകള്
കൊല്‍ക്കത്ത: കേന്ദ്ര റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ മധ്യസ്ഥതയില്‍ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി. മമത മാവോയിസ്റ്റുകള്‍ക്കനുകൂലമായി  ലാല്‍ഗഡ് റാലിയില്‍ സംസാരിച്ചത് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് കിഷന്‍ജിയുടെ അറിയിപ്പ്. സര്‍ക്കാറുമായി മൂന്നു മാസത്തേക്ക് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുക്കമാണെന്നും മാവോയിസ്റ്റ് നേതാവ് അറിയിച്ചു.

മമതാ ബാനര്‍ജിയുമായി ഞങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ലാല്‍ഗഡ് സന്ദര്‍ശനം പോലെ നൂറ് പൊലീസുകാരെയുമായിട്ടാണ് മമത വരുന്നതെങ്കില്‍ ചര്‍ച്ച സാധ്യമല്ല- കിഷന്‍ജി പറഞ്ഞു. അതോടൊപ്പം ചര്‍ച്ചക്ക് രണ്ടു നിബന്ധനകളും അദ്ദേഹം മുന്നോട്ടു വെച്ചു. മാവോയിസ്റ്റ് നേതാവ് ആസാദിന്റെ മരണത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വെടിനിര്‍ത്തല്‍ കരാറുമാണ് കിഷന്‍ജി ആവശ്യപ്പെട്ടത്.

മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കാന്‍ ഒരുക്കമാണെന്ന് ആഗസ്റ്റ് ഒന്‍പതിന് ലാല്‍ഗഡില്‍ നടന്ന റാലിയില്‍ മമത പറഞ്ഞിരുന്നു. മാവേയിസ്റ്റ് ലീഡര്‍ ആസാദിന്റെ മരണത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മമതയുടെ പ്രഖ്യാപനം പിന്നീട് പാര്‍ലമെന്റില്‍ ഒച്ചപ്പാടിനിടയാക്കി. ഇതേകുറിച്ച് വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

kadapad madhyamam daily

SERMON OF THE WEEK August 22, 2010
Next Sunday is the first Sunday after Feast of the Assumption of St. Mary. The gospel reading for Sunday is from Luke 6:39-45. Here Jesus gives special instructions to his followers as to how they should respond to false teachings in their midst.  He  talks about a parable, “Can the blind lead the blind?  Will they not both fall into the ditch?”

Gospel Reading: (Luke 6:39-49) ” 39He also told them this parable: “Can a blind man lead a blind man? Will they not both fall into a pit? 40A student is not above his teacher, but everyone who is fully trained will be like his teacher. 41″Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye? 42How can you say to your brother, ‘Brother, let me take the speck out of your eye,’ when you yourself fail to see the plank in your own eye? You hypocrite, first take the plank out of your eye, and then you will see clearly to remove the speck from your brother’s eye.

43″No good tree bears bad fruit, nor does a bad tree bear good fruit. 44Each tree is recognized by its own fruit. People do not pick figs from thorn bushes, or grapes from briers. 45The good man brings good things out of the good stored up in his heart, and the evil man brings evil things out of the evil stored up in his heart. For out of the overflow of his heart his mouth speaks. ”

46″Why do you call me, ‘Lord, Lord,’ and do not do what I say? 47I will show you what he is like who comes to me and hears my words and puts them into practice. 48He is like a man building a house, who dug down deep and laid the foundation on rock. When a flood came, the torrent struck that house but could not shake it, because it was well built. 49But the one who hears my words and does not put them into practice is like a man who built a house on the ground without a foundation. The moment the torrent struck that house, it collapsed and its destruction was complete.”

Message: Jesus gave special instructions to his disciples as to how they should respond to false teachings of the Pharisees. How they should confront those who hate them, curse them, or mislead them for the sake of convincing others that which is not the truth. Jesus points out the differences between his teachings and the teachings of the Pharisees. In this gospel reading we note seven principles that are important to be a true disciple of Jesus. These principles are as important today as it was then.

1. Make sure that we have the correct knowledge to guide others. Can the blind lead another blind? Won’t they both fall into the ditch? (v.39)

2. Do not assume more than what we know. (v. 40). A person must be perfectly trained to be a teacher. A student is not above his teacher.

3. Nothing shall cloud our vision before we criticize others. We should have a clear mind. We shouldn’t look at the speck in our brother’s eye without perceiving the plank in our own eyes. (v. 42). Speck of dust is the symbol of small things of infringement of traditions and practices which the Pharisees have elevated to the status of God’s law.

4. Good trees bear good fruits. Good trees do not bear bad fruits. A tree is always true to its character. (v. 44). To bring good out of us, there must be changes in our character that will produce good behavior. We need a rebirth.

5. What comes out of our lips depends on what is inside of our heart. (v. 45). A good person brings out goodness out of his heart and the evil man brings out evil. Our words and attitudes are an unfailing indication of the state of our mind.

6. Obedience is the final test of commitment. (v. 46) By just calling Jesus “Lord” is not the test of being a genuine disciple. It is only when a person hears the Word and acts upon it will only genuinely make that person a committed disciple.

7. Finally, a building is only as strong as the foundation it is built on. (v. 47).  There are many of us who listen to Jesus and then make a profession of faith out of it without effectively practicing the teachings. Jesus instructs us what to do. It’s like the two houses that stand up to the storms. One stands up and the other collapses. Jesus uses the example of the houses to represent a person’s faith. The permanence of the house depends on its foundation.Those who do not live by strong faith is like a house without a strong foundation against which life’s temptations will beat and will cause it to fall.

It is foolish to build a house without a strong foundation under it. Likewise, it is foolish to build a life without a strong faith in God. The foundation of our faith must be strong enough to withstand the final judgement day.

(Prepared by: Rev. Dr. V KurianThomas Valiyaparambil)

kurianvthomas@yahoo.com

ജാമ്യ, ചികിത്സാ അപേക്ഷ വേഗത്തില്‍ കേള്‍ക്കണം -സുപ്രീംകോടതി
ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പു തന്നെ അറസ്റ്റ് നടന്നു കഴിഞ്ഞിരുന്നു. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ടി.എസ്. താക്കൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് മഅ്ദനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിയത്.

വിചാരണക്കോടതിയില്‍ മഅ്ദനിക്ക് സാധാരണ രീതിയിലുള്ള ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനും ആവശ്യമായ ചികിത്സക്കും അപേക്ഷിക്കാം. മഅ്ദനി അപേക്ഷ നല്‍കുന്ന പക്ഷം ഇക്കാര്യങ്ങള്‍ വേഗത്തില്‍ പരിഗണിക്കണം. നേരത്തെ, കര്‍ണാടക കോടതികളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്തെ പരാമര്‍ശങ്ങളോ സാഹചര്യങ്ങളോ ബാധകമാകാതെ ഈ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മഅ്ദനിയുടെ ആരോഗ്യനിലയും പതിറ്റാണ്ടോളം തടവില്‍ കിടന്നശേഷം മുമ്പ് കുറ്റവിമുക്തനായ വ്യക്തിയാണെന്ന കാര്യവും അഭിഭാഷകനായ പിനാകി മിശ്ര ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യങ്ങള്‍ എടുത്തു പറഞ്ഞത്.

എ.എസ്. സുരേഷ്‌കുമാര്‍

Kadapadu madhyamam

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ യൂസുഫലി, പി.എന്‍.സി മേനോന്‍, മുഹമ്മദലി, സണ്ണി വര്‍ക്കി
ദുബൈ: ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. ദുബൈ ആസ്ഥാനമായ ‘അറേബ്യന്‍ ബിസിനസ്’ മാസിക പുറത്തുവിട്ട സമ്പന്നരുടെ പട്ടികയില്‍ എം.കെ ഗ്രൂപ്പ് ചെയര്‍മാനും അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഡറയക്ടര്‍ ബോര്‍ഡംഗവുമായ എം.എ യൂസഫലി, ശോഭ ഡെവലപേഴ്‌സ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍, ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി, ‘ജെംസ്’ എജുക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി എന്നിവരാണ് ഉള്ളത്. ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരില്‍ നാലാം സ്ഥാനത്താണ് യൂസഫലി (130 കോടി ഡോളര്‍). അഞ്ചാം സ്ഥാനത്ത് പി.എന്‍.സി മേനോന്‍ (125 കോടി ഡോളര്‍) ആണ്. ഡോ. പി.മുഹമ്മദലി ഒമ്പതാം സ്ഥാനത്തും (72.50 കോടി ഡോളര്‍) സണ്ണി വര്‍ക്കി പത്താംസ്ഥാനത്തും (65 കോടി ഡോളര്‍) ആണ്.

ലാന്റ്മാര്‍ക്ക് ഗ്രൂപ്പ് മേധാവി മിക്കി ജഗ്തിയാനി ആണ് പട്ടികയില്‍ ഒന്നാമത് (265 കോടി ഡോളര്‍). ന്യൂ മെഡിക്കല്‍ സെന്റര്‍ (എന്‍.എം.സി) ഗ്രൂപ്പിന്റെ എം.ഡിയും സി.ഇ.ഒയുമായ ബി.ആര്‍ ഷെട്ടിയാണ് (170 കോടി ഡോളര്‍) രണ്ടാം സ്ഥാനത്ത്. ജംബോ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ഛാബ്രിയ കുടുംബം (145 കോടി ഡോളര്‍) മൂന്നാം സ്ഥാനത്തും റിവോളി ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍ രമേശ് പ്രഭാകര്‍ (95 കോടി ഡോളര്‍) ആറാം സ്ഥാനത്തും ദോസ്ഡാല്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രസിഡന്റുമായ രാജന്‍ കിലാചന്ദ് (90 കോടി ഡോളര്‍) ഏഴാം സ്ഥാനത്തും ജഷന്‍മാല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോണി ജഷന്‍മാല്‍ (80 കോടി ഡോളര്‍) എട്ടാം സ്ഥാനത്തുമാണ്.

Kadapadu madhyamam

പാരതന്ത്ര്യമെന്ന ദുര്‍വിധി
ഇന്ന്‌ 64-ാ‍ം സ്വാതന്ത്ര്യദിനം. ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും പെരുമഴക്കാലം. ഇംഗ്ലീഷുകാരന്റെ ചവിട്ടടിയില്‍നിന്ന്‌ ഉജ്ജ്വല തേജസ്സായി ഭാരതീയര്‍ ഉണര്‍ത്തെഴുന്നേറ്റ ദിനം. വാസ്തവത്തില്‍ മതിമറന്ന്‌ അഹങ്കരിക്കേണ്ട ദിനമാണിന്ന്‌. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ അധീശത്വത്തില്‍നിന്ന്‌ നാം നേടിയെടുത്ത സ്വാതന്ത്ര്യം. സ്വന്തമെന്ന്‌ പറയാനും സ്വത്വബോധത്തിന്റെ വിയര്‍പ്പില്‍നിന്ന്‌ ലോകത്തെ നോക്കി പൊട്ടിച്ചിരിക്കാനും നമുക്ക്‌ കഴിയേണ്ട ദിനം. അത്‌ നാം ആര്‍ജ്ജവത്തോടെ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ജനകോടികളില്‍നിന്ന്‌ എന്ത്‌ മറുപടിയാണ്‌ കിട്ടുന്നത്‌?

രണ്ടില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ സ്വന്തമായുള്ളത്‌ ആര്‍ഭാടമാണെന്ന്‌ കരുതിയ നിസ്വനായ ഒരര്‍ധനഗ്നതേജസ്സിന്റെ അവസാനിക്കാത്ത പോരാട്ടത്തിന്റെ ആത്യന്തികഫലം നാം ഒരു ലജ്ജയും കൂടാതെ അനുഭവിക്കുമ്പോള്‍ ഈ മഹാരാജ്യത്തിലെ ഒരു പുല്‍ക്കൊടിക്ക്‌ പോലും തോന്നേണ്ട പൈതൃകവികാരം നമ്മെ ആശ്വസിപ്പിക്കേണ്ടതല്ലേ? 1947-ലെ അര്‍ധരാത്രിയില്‍ വിഭജിതമായ അവസ്ഥയിലാണെങ്കില്‍ക്കൂടി നമുക്കുകിട്ടിയ ഭാരതഭൂമിയുടെ അവസ്ഥാവിശേഷങ്ങള്‍ ഇപ്പോള്‍ എന്താണ്‌? അന്നത്തെ കണ്ണീര്‍ കൂടുതല്‍ ശക്തിയോടെ കശ്മീരില്‍നിന്ന്‌ ചാലിട്ട്‌ ഒഴുകുകയല്ലേ?

ഗാന്ധിജിയെന്ന എക്കാലത്തെയും വെളിച്ചമായ പുണ്യപുരുഷന്റെ ആഗ്രഹങ്ങള്‍ക്കൊത്ത്‌ എന്നെങ്കിലും ഈ രാജ്യത്തിന്‌ ഉയരാനായിട്ടുണ്ടോ? ഇംഗ്ലീഷുകാരന്റെ ചവിട്ടടിയില്‍നിന്ന്‌ മറ്റൊരു ചവിട്ടടിയിലേക്ക്‌ ആണ്ടിറങ്ങിപ്പോവുകയല്ലേ നമ്മള്‍? അഖണ്ഡഭാരതസ്വപ്നവുമായി കഴിയുന്നവരെ ഒന്നടങ്കം നിരാശയിലേക്കും കടുത്ത വ്യഥയിലേക്കും നയിക്കുന്ന സംഭവവികാസങ്ങളല്ലേ അനുദിനം നടന്നുകൊണ്ടിരിക്കുന്നത്‌. അവഗണിക്കപ്പെട്ടവരുടെയും ദുര്‍ബലരുടെയും സ്ഥിതി എന്നത്തേയുംപോലെ തുടരുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്‌?

ബ്രിട്ടീഷുകാരനെമാത്രം നമസ്കരിച്ച്‌ കഴിയേണ്ട അവസ്ഥയില്‍നിന്ന്‌ നൂറുകൂട്ടം പേരെ നമസ്കരിക്കേണ്ട സ്ഥിതിയിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. യഥാര്‍ത്ഥ ഇന്ത്യയുടെ ആത്മാവറിയാന്‍ ബഹുരാഷ്ട്ര കമ്പനികളുടെ സര്‍വേയും അവരുടെ വെബ്സൈറ്റും നോക്കേണ്ട നിലയിലാണിപ്പോള്‍. വമ്പന്മാര്‍ വീണ്ടും വീണ്ടും വമ്പന്മാരായിത്തീരുന്നു. പട്ടിണിപ്പാവങ്ങള്‍ അങ്ങനെയും. ഓരോ സ്വാതന്ത്ര്യദിനം കഴിയുമ്പോഴും അസ്വാതന്ത്ര്യത്തിന്റെ കൂടുതല്‍ കിനാവള്ളികളുടെ പിടിയിലേക്ക്‌ നാം വീണുപോകുന്നു.

ഭാരതത്തിന്‌ ഏറ്റവും കൂടുതല്‍ അഭിമാനമുണ്ടാവേണ്ട ഒരു മഹാസംഭവമായിരുന്നു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌. അതിന്റെ സ്ഥിതിയെന്താണ്‌? കോടിക്കണക്കിന്‌ രൂപ കോരിയെറിഞ്ഞ്‌ നടത്താന്‍ പോകുന്ന ആ മഹാമാമാങ്കത്തില്‍നിന്ന്‌ കോടികള്‍ തട്ടിയെടുക്കാനുള്ള ആസൂത്രിതശ്രമം ഔദ്യോഗിക നിലയില്‍തന്നെ നടക്കുകയല്ലേ? എത്രയെത്ര ആയിരങ്ങളെയാണ്‌ അവരുടെ ആവാസവ്യവസ്ഥകളില്‍നിന്ന്‌ ആട്ടിപ്പായിച്ചത്‌? ഈ 64-ാ‍ം സ്വാതന്ത്ര്യദിനത്തില്‍ ആര്‍ക്കെങ്കിലും നെഞ്ചില്‍ കൈവെച്ച്‌ ഇതൊക്കെ ബ്രിട്ടീഷുകാരന്‍ ചെയ്തതാണെന്ന്‌ പറയാനാവുമോ?

ഇവിടെ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ അടുത്തദിവസം വ്യക്തമാ ്കിയ ഒരു പരാമര്‍ശത്തിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു: ശക്തമായ മത്സരക്ഷമതയിലേക്ക്‌ അമേരിക്ക തിരിച്ചുവന്നു. രാജ്യത്തെ തൊഴിലുകളും വ്യവസായങ്ങളും ഇന്ത്യയും ചൈനയും ജര്‍മ്മനിയും പോലുള്ള രാജ്യങ്ങളിലേക്ക്‌ പോകില്ല. അമേരിക്കയില്‍ തൊഴിലുകള്‍ സൃഷ്ടിക്കാത്ത മേഖലകള്‍ക്ക്‌ നികുതിയിളവ്‌ നല്‍കുന്നതിന്‌ പകരം വിദ്യാഭ്യാസം, ശുദ്ധമായ ഊര്‍ജോല്‍പാദനം തുടങ്ങി ജനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപകാരപ്രദമായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പോവുകയാണ്‌. അതാണ്‌ അമേരിക്കന്‍ സ്വത്വബോധത്താല്‍ അഭിമാനിതനായ ഒബാമയുടെ നിലപാട്‌. സാധിക്കുമോ മന്‍മോഹന്‌ 64-ാ‍ം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുമ്പോള്‍ ഇമ്മാതിരിയെന്തെങ്കിലും ചിന്ത ഇവിടുത്തെ ജനങ്ങള്‍ക്ക്‌ കൊടുക്കാന്‍? അത്തരം ചിന്തകള്‍ കൊടുക്കാന്‍ കഴിയണമെങ്കില്‍ ഈ രാഷ്ട്രത്തിന്റെ സ്വത്വബോധത്തെക്കുറിച്ച്‌ ധാരണ വേണം. ചരിത്രവും സംസ്കാരവും അട്ടിയിട്ടുവെച്ചിരിക്കുന്ന പുസ്തകങ്ങളില്‍നിന്ന്‌ ലഭ്യമായിക്കൊള്ളണമെന്നില്ല. അര്‍ധനഗ്നനായ ഫക്കീറിനെക്കുറിച്ച്‌ വലിയവായില്‍ പറഞ്ഞിട്ട്‌ കാര്യവുമില്ല.

നിരന്തര മാറ്റമെന്നത്‌ ഒരിക്കലും മാറാത്ത സംഗതിയെന്നത്രേ ആചാര്യന്‍ പറഞ്ഞുവെച്ചിരിക്കുന്നത്‌. ആര്‍ക്കും ആലോചിച്ചാല്‍ അത്‌ ശരിയാണെന്ന്‌ തോന്നുകയും ചെയ്യും. ആ ശരിയുടെ നൂലേണിയിലൂടെയാണ്‌ പ്രകാശ്‌ കാരാട്ട്‌ എന്ന കോണ്‍വെന്റ്‌ വിപ്ലവ നേതാവ്‌ പിടഞ്ഞുകയറുന്നത്‌. അന്നത്തെ ശത്രുക്കള്‍ വാസ്തവത്തില്‍ ശത്രുക്കളല്ലെന്ന്‌ ടിയാന്‍ മനസ്സിലാക്കിയിരിക്കുന്നു. വെറുതെ ഇരുട്ടില്‍ കരിമ്പൂച്ചയെ അടിക്കുകയായിരുന്നു. ഉള്ള സമയം ചുമ്മാ കളഞ്ഞതിന്റെ വൈക്ലബ്യം സഖാവിന്റെ മുഖത്തുനിന്ന്‌ വായിച്ചെടുക്കാം.

വിജയവാഡയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ വിശാലകേന്ദ്ര കമ്മറ്റിയിലാണ്‌ ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തതും ചില ആവശ്യങ്ങള്‍ ഉയര്‍ന്നതും. ഏതായാലും കുറേ തെറ്റുകുറ്റങ്ങള്‍ അദ്ദേഹം സ്വയം സമ്മതിച്ചിട്ടുണ്ട്‌. അതില്‍ പ്രധാനപ്പെട്ടത്‌ ആണവക്കരാറിന്റെ പേരില്‍ കേന്ദ്രസര്‍ക്കാറിനെ വീഴ്ത്താന്‍ പറ്റാത്തതാണ്‌. ഒരു ‘വേണ്ടണം’ സമീപനമായിരുന്നല്ലോ പാര്‍ട്ടിക്കുണ്ടായിരുന്നത്‌. വലിയവായില്‍ യുപിഎ സര്‍ക്കാറിനെതിരെ പലതും വിളിച്ചുപറഞ്ഞെങ്കിലും ഒടുക്കം ഒന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ നാണംകെട്ട്‌ പിന്മാറേണ്ടിവന്നു. കാലിന്നടിയിലെ മണ്ണ്‌ കുത്തിയൊലിച്ചുപോവുന്നത്‌ നിസ്സഹായതോടെ നോക്കിനില്‍ക്കുകയാണിപ്പോള്‍. അപ്പോഴാണ്‌ പുതിയ ബുദ്ധി ഉദിച്ചത്‌. മുമ്പത്തെ ശത്രുവിനെ കൂട്ടുപിടിച്ച്‌ പുതിയ ശത്രുവിനെ തുരത്തുക. ബംഗാളിലെ പുതിയ ശത്രുവായ മമതയുടെ തൃണമൂലിനെ കെട്ടുകെട്ടിക്കാന്‍ അവിടത്തെ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കാനുള്ള രാഷ്ട്രീയ രാജദ്രാവകം റെഡി. കേരളത്തില്‍ പിന്നെ ശത്രുക്കളേ ഇല്ലാത്തതിനാല്‍ വലിയ കുഴപ്പമില്ല. ഉണ്ടെങ്കില്‍തന്നെ സംഘപരിവാറുകാരാണ്‌. അവരെ ഒന്നിടവിട്ട ദിവസങ്ങളിലായി കശാപ്പ്‌ ചെയ്യുന്നുണ്ട്‌.

അക്കാര്യത്തിന്‌ ബന്ധപ്പെട്ട പലരുടെയും സഹായം ലഭിക്കുന്നുമുണ്ട്‌. പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ച്‌ ഒട്ട ും ആശങ്കപ്പെടാനില്ലെന്നും ടിയാന്‍ വ്യക്തമാക്കുന്നുണ്ട്‌. ത്രിപുരയെന്നൊരു രാജ്യത്ത്‌ വെച്ചടിവെച്ചടി കേറുകയാണീ പാര്‍ട്ടി. മാറ്റമില്ലാത്ത മാറ്റത്തെക്കുറിച്ച്‌ വളരെ നേരത്തെ പറഞ്ഞുതന്ന ആചാര്യന്റെ പേരില്‍ പുതിയ എന്തെങ്കിലും പരിപാടി നടത്തണോ എന്നതിനെക്കുറിച്ചാണത്രേ ഇപ്പോള്‍ കോണ്‍വെന്റ്‌ വിപ്ലവക്കാരനും സംഘവും തലപുകഞ്ഞാലോചിക്കുന്നത്‌.

കോടിയേരി സഖാവിനോട്‌ മലയാളം വാരിക (ആഗസ്റ്റ്‌ 13)ക്ക്‌ പ്രത്യേകം കലിപ്പുണ്ടെന്ന്‌ പറയാനാകില്ല. എന്നാല്‍ ഏറ്റവും പുതിയ ലക്കം കാണുന്നവര്‍ അത്‌ വിശ്വസിക്കുകയുമില്ല. അത്ര ഗുരുതരമായ പരാമര്‍ശങ്ങള്‍ കവറില്‍തന്നെ കൊടുത്ത്‌, അതിനൊക്കെ ഉത്തരവാദിയായ ആള്‍ ഇതാ എന്ന തരത്തിലാണ്‌ അവരുടെ വിന്യാസം. രാഷ്ട്രീയമായ പ്രശ്നങ്ങളുണ്ടെങ്കില്‍തന്നെ ഒരാളെ ഇങ്ങനെ അപമാനിക്കുന്നതില്‍ അര്‍ഥവുമില്ല. മലയാളം വാരികയുടെ പത്രാധിപര്‍ ദശലക്ഷക്കണക്കിന്‌ പത്രത്താളുകളില്‍ കാര്യങ്ങള്‍ എഴുതിവെച്ചാലൊന്നും നാട്‌ നന്നാവുകയുമില്ല. കോടിയേരി ആഭ്യന്തരമന്ത്രിയായതുകൊണ്ടല്ല ഇവിടെ ഇങ്ങനെ ക്രമസമാധാനപ്രശ്നം വഷളായത്‌. കഴുതക്കാമം കരഞ്ഞുതീര്‍ക്കുക എന്നോ മറ്റോ ഒരു പ്രയോഗമുണ്ടല്ലോ. ഇവിടെ കോടിയേരിക്കെതിരെ എഴുതിത്തീര്‍ക്കുന്നു എന്നേയുള്ളൂ.

കോടിയേരിയുടെ നാലുകൊല്ലത്തെ ഭരണം എന്ന ചുവപ്പക്ഷരത്തിനുശേഷം പത്രാധിപര്‍ ഇതാ ഇങ്ങനെ ചില വിവരങ്ങള്‍ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു: 1500ലേറെ കൊലപാതകങ്ങള്‍, 30,000ത്തില്‍പരം സ്ത്രീപീഡനക്കേസുകള്‍, മുന്നൂറ്‌ കോടിയുടെ കൊള്ളകള്‍, ശക്തിപ്പെടുന്ന മതതീവ്രവാദവും ഒടുവില്‍ കൈവെട്ടും. കവറില്‍തന്നെ ഇമ്മാതിരി കസര്‍ത്തുകള്‍ കൊടുത്തതിന്റെ ഉദ്ദേശ്യം വില്‍പ്പനയുടെ ചാകരയാണെന്ന്‌ സമ്മതിച്ചാല്‍ക്കൂടി യുഡിഎഫിനുവേണ്ടിയുള്ള വിടുപണിയുടെ മ്ലേച്ഛത കുറയുന്നില്ല. കോടിയേരി ബാലകൃഷ്ണന്‍ മാത്രമല്ല ഈ കേരള ഭൂമി ഇത്രനാളും ഭരിച്ചത്‌, ഇപ്പോള്‍ ഭരിക്കുന്നതും. പിന്നെ മലയാളം വാരികയെപ്പോലുള്ള കാറ്റുനോക്കി കാര്യം നടത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റിന്റെ പുറത്തല്ല കോടിയേരി രാഷ്ട്രീയജീവിതം തുടങ്ങിയതും. അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലിയെ വിമര്‍ശിക്കാന്‍ ആരെപ്പോലെ മലയാളത്തിനും അവകാശമുണ്ട്‌. പക്ഷെ, കാര്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടില്‍ കാണണം. കാടടച്ച്‌ വെടിവെക്കുന്ന മാധ്യമഹുങ്ക്‌ ഏറ്റവും മിതമായി പറഞ്ഞാല്‍ വിവരക്കേടാണ്‌. പാണ്ഡിത്യവും, പ്രായോഗികവിവരവും പടുത്വവും ഉള്ള പത്രാധിപര്‍ ഒരു മൂന്നാംകിട ലേഖനത്തിന്റെ പിന്‍ബലത്തില്‍ രാഷ്ട്രീയനേതാവിനെതിരെ ഇങ്ങനെ അസ്ത്രപ്രയോഗം നടത്തരുതായിരുന്നു.

കാലങ്ങള്‍ക്കുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ കൈകൊണ്ട്‌ തൊടാന്‍ തോന്നുന്നു. അവരുടെ ഈ ലക്ക(ആഗസ്റ്റ്‌ 15)ത്തില്‍ ശാസ്ത്രലോകത്തെ അതികായന്റെ അഭിമുഖമുള്ളതുതന്നെ കാര്യം. ശാസ്ത്രം ആത്മജ്ഞാനം സുദര്‍ശനം എന്ന തലക്കെട്ടില്‍ വിജു.വി.നായരാണ്‌ ഇസിജി സുദര്‍ശന്‍ എന്ന വിഖ്യാത ശാസ്ത്രജ്ഞനുമായി സംസാരിക്കുന്നത്‌. അട്ടിമറിക്കപ്പെട്ട നൊബേല്‍ സമ്മാനത്തിന്റെ അകപ്പൊരുളിലേക്ക്‌ വെളിച്ചം വീശാന്‍ സഹായിക്കുന്നു 16 പേജ്‌ നീളുന്ന അഭിമുഖം. എന്തുകൊണ്ടാണ്‌ താങ്കള്‍ ശാസ്ത്രജ്ഞനായ ്‌ എന്ന ചോദ്യത്തിന്‌ ഇസിജി സുദര്‍ശന്‍ കൊടുത്ത മറുപടി ഇങ്ങനെ: എനിക്ക്‌ ഇതിനേക്കാള്‍ ഭേദമായി അറിയുന്ന മറ്റൊന്നുമില്ലാത്തതുകൊണ്ട്‌! മൗലികപ്രതിഭയുടെ മിന്നല്‍പിണര്‍ അതിലുണ്ട്‌. അതു കാണാത്ത നമ്മള്‍ എത്ര നിര്‍ഭാഗ്യവാന്മാര്‍.

കാര്‍ട്ടൂണീയം

മുഖ്യശത്രു ആരെന്നറിയാനുള്ള നെട്ടോട്ടത്തില്‍ പാര്‍ട്ടിക്ക്‌ പലതും പറ്റിയിട്ടുണ്ടെന്ന്‌ വ്യക്തം. ഏറ്റവും ഒടുവില്‍ മമതയുടെ തൃണമൂലിനെ മുഖ്യശത്രുവാക്കേണ്ടി വന്ന പ്രകാശ്‌ കാരാട്ടിനും ബൃന്ദ കാരാട്ടിനും പറയാനെന്താണുള്ളത്‌? അതിനെക്കുറിച്ചാണ്‌ കാകദൃഷ്ടിയില്‍ (മാതൃഭൂമി, ആഗസ്റ്റ്‌ 11) ഗോപീകൃഷ്ണന്‍ വരച്ചിടുന്നത്‌. എല്ലാം തൃണസമാനമാവുന്ന കാലത്തെക്കുറിച്ച്‌ ഒന്നോര്‍ത്ത്‌ നോക്കിന്‍. രസാത്മകമല്ലേ ആ വീക്ഷണം?

തൊട്ടുകൂട്ടാന്‍

ക്ഷീണമകറ്റാന്‍ ഇതാ ഒരസ്ഥിശയ്യ

കൂട്ടിന്‌ ഭ്രഷ്ടരാക്കപ്പെട്ട പിതൃക്കള്‍

കര്‍ക്കടകം കനക്കുകയാണ്‌

ഇപ്പോള്‍ സ്വര്‍ഗവാതിലടയും

മരണത്തിനും ജീവിതത്തിനുമിടയ്ക്ക്‌

ഇനി നമുക്ക്‌

അല്‍പനേരം മാത്രം

എസ്‌.രമേശന്‍

കവിത: കര്‍ക്കടകവാവ്‌

കലാകൗമുദി (ആഗസ്റ്റ്‌ 15)

Kadapadu janmabhumidaily

മുസ്ലീം തീവ്രവാദത്തിന്റെ ഉസ്താദ്‌
തിരുവനന്തപുരം: കേരളത്തില്‍ മുസ്ലീം തീവ്രവാദം ശക്തിപ്പെടാന്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്‌ അബ്ദുള്‍നാസ്സര്‍ മദനി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ തുടങ്ങി മദനിയുടെ വേരുകള്‍ ഇപ്പോള്‍ തീവ്രവാദികളുടെ വിഹാരകേന്ദ്രമായ കാശ്മീരും കടന്ന്‌ ആഗോളതലത്തില്‍ നീളുന്നു. ലഷ്കര്‍ ഇ തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ തടിയന്റവിട നസീറിന്‌ ഉപദേശം നല്‍കുന്ന ബുദ്ധി അബ്ദുള്‍ നാസര്‍ മദനിയുടേതാണെന്നതിന്‌ ഇപ്പോള്‍ തെളിവു ലഭിച്ചിരിക്കുന്നു.

2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്ഫോടന പരമ്പരയില്‍ മദനിക്ക്‌ നേരിട്ടു പങ്കുള്ളതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിരിക്കുന്ന വിവരം. ഇതിന്‌ വ്യക്തമായ തെളിവുകളും ഉണ്ട്‌. താന്‍ ഇപ്പോള്‍ തീവ്രവാദത്തിന്റെ പാതയിലല്ലെന്നും വളരെ സാത്വികനാണെന്നും ഇടയ്ക്കിടെ പറയുന്ന മദനി തീവ്രവാദത്തിന്റെ രഹസ്യഅജണ്ടയുമായാണ്‌ നമുക്കിടയില്‍ ജീവിക്കുന്നതെന്നതിന്‌ ബലം നല്‍കുന്ന തെളിവുകളാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രധാന പ്രതി തടിയന്റവിട നസീറിന്റെ മൊഴികളാണ്‌ മദനിയുടെ മുഖംമൂടിമാറ്റി യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ടു വന്നത്‌. ബാംഗ്ലൂര്‍ സ്ഫോടനത്തെ കുറിച്ച്‌ മദനിക്ക്‌ വ്യക്തമായ വിവരം നേരത്തെ തന്നെ ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ പദ്ധതികള്‍ മദനിയുമായി കൂടിയാലോചിച്ചാണ്‌ തടിയന്റവിട നസീറും കൂട്ടരും തീരുമാനിച്ചത്‌. ഇതു സംബന്ധിച്ച്‌ കുടകു ജില്ലയിലെ മാദപുര ലക്കേരി എസ്റ്റേറ്റില്‍ നടന്ന കൂടിയാലോചനയില്‍ മദനി പങ്കെടുത്തതായി ദൃക്‌സാക്ഷികള്‍ തെളിവു നല്‍കി.

രാജ്യത്തിനെതിരായി യുദ്ധസമാനമായ പ്രവര്‍ത്തനമാണ്‌ മദനി ഉള്‍പ്പടെ 32 പ്രതികള്‍ നടത്തിയതെന്നാണ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. കേസില്‍ 31-ാ‍ം പ്രതിയാണ്‌ മദനിയെങ്കിലും മദനി ചെയ്ത കുറ്റം വളരെ ഗുരുതരമാണ്‌. 1965 ല്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ്‌ മദനി ജനിച്ചത്‌. മുസ്ലീം വര്‍ഗ്ഗീയവാദം വളര്‍ത്തുന്ന തരത്തിലുള്ള മതപ്രസംഗങ്ങളിലൂടെയാണ്‌ ശ്രദ്ധേയനായത്‌. ഇസ്ലാമിക സേവക സംഘം എന്ന സംഘടനയുണ്ടാക്കി കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും തീവ്രവാദം വളര്‍ത്താന്‍ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടാണ്‌ മദനി പൊതുരംഗത്തേക്ക്‌ വരുന്നത്‌. വന്‍തോതില്‍ പണം വിദേശരാജ്യങ്ങളില്‍ നിന്നുവരെ കൈപ്പറ്റിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. അനാഥകുട്ടികളെ പാര്‍പ്പിക്കാനും മതപഠനം നടത്താനും വേണ്ടി എന്ന പേരില്‍ മൈനാഗപ്പള്ളിയില്‍ തുടങ്ങിയ യത്തീംഖാന കേന്ദ്രീകരിച്ചായിരുന്നു മദനിയുടെ ആദ്യകാലംമുതലേയുള്ള പ്രവര്‍ത്തനം. അന്‍വാര്‍ശ്ശേരി കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ ആയുധശേഖരവും അനാശാസ്യപ്രവര്‍ത്തനവും മദനി നടത്തിയിരുന്നു. 1992ല്‍ അന്‍വാര്‍ശ്ശേരില്‍ റെയിഡ്‌ നടത്തിയ പോലീസിന്‌ വന്‍തോതില്‍ ആയുധശേഖരവും ഗര്‍ഭനിരോധന ഉറകളും അവിടെ നിന്ന്‌ കണ്ടെത്താനായി.

ആഗോള തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തോയിബയുമായി മദനിയുടെ ഐഎസ്‌എസ്സിനുള്ള പങ്ക്‌ 1992ല്‍ തന്നെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്‌. അയോധ്യാ സംഭവങ്ങളുടെ കാലത്ത്‌ അലഹബാദില്‍ മുസ്ലീം പള്ളി തകര്‍ത്തെന്നു വ്യാജപ്രചണം നടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച്‌ കൊല്ലം ജില്ലയില്‍ അക്രമം നടത്തിയത്‌ മദനിയാണ്‌. മദനി നേരിട്ട്‌ ഇറങ്ങി അക്രമത്തിന്‌ നേതൃത്വം നല്‍കുകയായിരുന്നു. ഇക്കാലത്ത്‌ നിരവധി കേസുകളില്‍ പ്രതിയായ മദനിക്ക്‌ കോടതികളില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ നേരമുണ്ടായിരുന്നില്ല. ഇസ്ലാമിക സേവകസംഘം എന്ന സംഘടനയുടെ തീവ്രവാദ ബന്ധത്തിന്റെയും സംഘടനയുടെ പ്രവര്‍ത്തന ശൈലിയുടെയും പശ്ചാത്തലത്തില്‍ 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചു. പിന്നീടാണ്‌ പിഡിപിയുമായി രംഗത്തെത്തുന്നത്‌. മുസ്ലീം-ദലിത്‌ പിന്നാക്ക സംഘടനയെന്ന നിലയിലാണ്‌ പിഡിപി പ്രവര്‍ത്തിക്കുന്നതെന്ന്‌ മദനി പറയുന്നെങ്കിലും ഐഎസ്‌എസ്സിനെ പോലെതന്നെ തീവ്രവാദസംഘടയാണ്‌ പിഡിപിയും. 1992ലാണ്‌ മദനിയുടെ കാല്‌ ബോംബ്സ്ഫോടനത്തില്‍ തകരുന്നത്‌. മദനിയുടെ കയ്യിലിരുന്ന്‌ ബോംബ്‌ പൊട്ടുകയായിരുന്നുവെന്നാണ്‌ നിഗമനം.

1998ല്‍ കോയമ്പത്തൂരില്‍ അന്നത്തെ കേന്ദ്ര പ്രതിപക്ഷനേതാവ്‌ ലാല്‍കൃഷ്ണഅദ്വാനി പ്രസംഗിക്കേണ്ടിയിരുന്ന വേദിക്കരുകില്‍ ബോംബ്പൊട്ടി 60 പേര്‍ മരിച്ചു. കോയമ്പത്തൂരില്‍ നടന്ന സ്ഫോടനം എല്‍.കെ.അദ്വാനിയെ അപായപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. മദനിക്ക്‌ ഈ സ്ഫോടന പരമ്പരയില്‍ വ്യക്തമായ പങ്ക്‌ ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ മദനി പോലീസ്‌ പിടിയിലായി. കേരളാ പോലീസ്‌ മദനിയെ അറസ്റ്റ്‌ ചെയ്ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറുകയായിരുന്നു. മദനി ഒന്‍പതു വര്‍ഷത്തോളമാണ്‌ ഈ കേസില്‍ ജയിലില്‍ കിടന്നത്‌. കേസില്‍ മദനിയുടെ പങ്കാളികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലും പ്രോസിക്യൂഷന്‍ മദനിയ്ക്കെതിരെ നല്‍കിയ തെളിവുകള്‍ ദുര്‍ബലമായതിനാല്‍ മദനി ജയില്‍ മോചിതനാകുകയായിരുന്നു.

ജയിലില്‍ കിടന്ന മദനിയെയും ജയിലില്‍ നിന്ന്‌ പുറത്തു വന്ന മദനിയെയും പ്രീണിപ്പിക്കാന്‍ യുഡിഎഫ്‌, എല്‍ഡിഎഫ്‌ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയും കേരളം കണ്ടു. അതെല്ലാം വെറും നാല്‌ വോട്ടിനു വേണ്ടിയായിരുന്നു

. 2006ല്‍ കോഴിക്കോട്‌ നടന്ന ഇരട്ട സ്ഫോടനത്തിലും 2008ല്‍ ബാംഗ്ലൂരില്‍ നടന്ന സ്ഫോടന പരമ്പരയിലും മദനിയുടെ പങ്ക്‌ അന്വേഷണസംഘത്തിന്‌ ബോധ്യപ്പെട്ടു. മദനിയുടെ ഭാര്യ സൂഫിയാമദനിക്കും തീവ്രവാദ ബന്ധമുണ്ട്‌. മദനി ജയിലില്‍ കിടന്നപ്പോള്‍ തീവ്രവാദ സംഘടനകളുമായി ബന്ധം സജീവമായി തുടര്‍ന്നത്‌ സൂഫിയയായിരുന്നു. ലഷ്കറെ തോയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ വളരെക്കാലം സൂഫിയമദനിയുടെ സഹായിയായി അവരുടെ വീട്ടില്‍ തന്നെയായിരുന്നു താമസം. മദനിയുടെ മോചനത്തിനായി തമിഴ്‌നാട്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്റെ ബസ്‌ കളമശ്ശേരിയില്‍ കത്തിച്ച കേസിലെ മുഖ്യപ്രതി സൂഫിയമദനിയാണ്‌. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസില്‍ അവരിപ്പോള്‍ ജാമ്യത്തിലാണ്‌.

Kadapadu janmabhumidaily

ആസക്തികളുടെ നാട്‌
കേരളം ലഹരി സംസ്ഥാനമായി മാറുകയാണ്‌. മദ്യോപയോഗത്തില്‍ ലോകശ്രദ്ധ നേടി ബിബിസിയില്‍പോലും കേരളത്തിന്റെ മദ്യോപയോഗം ചര്‍ച്ചാ വിഷയമായി. ഇവിടെ പ്രതിശീര്‍ഷ മദ്യോപയോഗം 7.9 ലിറ്ററാണ്‌. കഴിഞ്ഞ നാലുമാസംകൊണ്ട്‌ കേരളം 2091 കോടി രൂപയുടെ മദ്യം കുടിച്ചുവെന്ന്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ കണക്കുകള്‍ മാത്രം പറയുമ്പോള്‍ മറ്റ്‌ കേന്ദ്രങ്ങളില്‍നിന്നും ബാറുകളില്‍നിന്നും വ്യാജ മദ്യമായും മറ്റും കഴിക്കുന്നത്‌ കണക്കിലെടുക്കുമ്പോള്‍ ഈ പ്രതിശീര്‍ഷ മദ്യോപയോഗം 7.9 ലിറ്ററില്‍ വളരെ കൂടുതലായിരിക്കും.

കേരളത്തില്‍ വികസനം സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഒതുങ്ങുമ്പോള്‍ ലഹരി വികസനത്തില്‍ ഉദാരവല്‍ക്കരണമുണ്ടെന്ന്‌ പറയാതെ വയ്യ. കവി ഒമര്‍ ഖയാം എഴുതിയപോലെ “മ യീേ‍ഹേല ീ‍ള ംശില വ്ൌ‍ യലശെറല ാ‍ല” എന്ന സങ്കല്‍പ്പത്തിലേയ്ക്ക്‌ മലയാളിയെത്തിയതോടെ ഇവിടെ ലൈംഗിക ലഹരിയും ദീപ്തമായി. അത്‌ ഉദ്ദീപിപ്പിക്കാന്‍ ഉത്തേജകമരുന്നുകളും രംഗത്തെത്തിയതോടെയാണ്‌ ഇവിടെ ‘പെണ്‍വാണിഭം’ എന്ന അതുല്യമായ പദപ്രയോഗം പോലും സംജാതമായത്‌. സൂര്യനെല്ലിയില്‍ തുടങ്ങി വിതുര, പന്തളം, തോപ്പുംപടി, കിളിരൂര്‍ മുതലായ പെണ്‍വാണിഭ കേസുകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നെങ്കിലും ഇന്ന്‌ റെസിഡന്‍ഷ്യല്‍ കോളനികളിലും ഫ്ലാറ്റുകളിലും മസാജ്‌ പാര്‍ലറിന്റെയും വിവിധ ഏജന്‍സികളുടെയും മറവിലും ഈ പെണ്‍ലഹരി പൂക്കുമ്പോള്‍ പാവം ലൈംഗിക തൊഴിലാളികള്‍ക്ക്‌ ജോലിപോലും നഷ്ടപ്പെടുന്നു. പെണ്‍വാണിഭം ഹൈടെക്‌ ആയി ഇന്റര്‍നെറ്റ്‌ വഴിയും മൊബെയില്‍ഫോണ്‍ വഴിയും വികസിക്കുമ്പോള്‍ ബസ്സ്റ്റോപ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും എന്തിന്‌ സമയം പാഴാക്കണം? പെണ്‍വാണിഭ കേസുകളിലെ ഉപഭോക്താക്കള്‍ ഉന്നതരായപ്പോള്‍ കേസ്‌ ഒതുക്കപ്പെടാന്‍ തുടങ്ങിയതോടെ ഇവയില്‍ മാധ്യമങ്ങളും വിരസരായി. മദ്യലഹരിയോടൊപ്പം പുകയില ലഹരിയും നിലനിന്നെങ്കിലും പ്രൊഫ. മോനമ്മ കോക്കാടും ജസ്റ്റിസ്‌ നാരായണക്കുറുപ്പും നടത്തിയ പൊതുസ്ഥലത്തെ പുകവലി നിരോധനം വഴി പുകവലി ഇപ്പോള്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നില്ല. പുകവലിയോടൊപ്പംതന്നെ മയക്കുമരുന്നുപയോഗവും കേരളത്തില്‍ വികസിച്ചു. 80കളില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നതിന്‌ മുമ്പെ ഹിപ്പികള്‍ ഗോവയില്‍നിന്നും കേരളത്തിലെ ഹൈറേഞ്ചില്‍ എത്തിയത്‌ ഇടുക്കിയിലെ കഞ്ചാവിന്റെ മഹിമയെ വാഴ്ത്തിയായിരുന്നു. അന്ന്‌ അവര്‍ ആഴ്ചകളോളം മൂന്നാര്‍, ഇടുക്കി മേഖലകളില്‍ തങ്ങി കഞ്ചാവ്‌ ലഹരി ആസ്വദിച്ചപ്പോള്‍ ഈ വനമേഖലയിലെ കുടികള്‍ ഫ്രഞ്ചും ജര്‍മന്‍ ഭാഷയും മറ്റും സുഗമമായി കൈകാര്യം ചെയ്തത്‌ ഞാന്‍ ഓര്‍ക്കുന്നു. കോവളത്തും ഹിപ്പികളും ബാക്ക്പാക്കേഴ്സും കുടിയേറിയതും ലഹരി അന്വേഷിച്ചായിരുന്നു. അമേരിക്കയിലെ എല്‍എസ്ഡിയ്ക്ക്‌ പകരം ഇവിടെ ഇവര്‍ നേടിയത്‌ കഞ്ചാവും കഞ്ചാവ്‌ എണ്ണയും ഹെറോയിനും എല്ലാമായിരുന്നു. എണ്‍പതുകളില്‍ ഞാന്‍ കോട്ടയത്ത്‌ ഇന്ത്യന്‍ എക്സ്പ്രസ്‌ ലേഖികയായിരുന്നപ്പോള്‍ മാടക്കടയില്‍പോലും പോയി കഞ്ചാവ്‌ വാങ്ങാമെന്നും അത്‌ ലഭിക്കുന്നതിന്‌ കോഡ്‌ ഭാഷ ഉപയോഗിക്കണമെന്നും അറിഞ്ഞിരുന്നു.

പിന്നീട്‌ ഞാന്‍ എറണാകുളത്ത്‌ വന്നപ്പോഴേയ്ക്കും ലഹരി ഉപയോഗത്തിന്റെ തലങ്ങളും വികസിച്ചിരന്നു. മയക്കുമരുന്ന്‌ ഉപയോഗത്തെപ്പറ്റി ലേഖനമെഴുതാന്‍ വേണ്ടി അലഞ്ഞപ്പോഴാണ്‌ പെത്തഡിന്‍, മോര്‍ഫിയ മുതലായ വേദന സംഹാരികളും ഇപ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്നുണ്ടെന്നറിഞ്ഞത്‌. മാത്രമല്ല സ്ത്രീകള്‍ മയക്കുമരുന്നുപയോഗിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ ‘സേവനം’ നല്‍കുവാന്‍ മോട്ടോര്‍ബൈക്കുകളില്‍ എത്തുന്ന സ്ക്വാഡുകളും ഉണ്ടെന്നറിഞ്ഞു. ഇതിനിടയിലാണ്‌ ഏറ്റവുമധികം ‘കിക്ക്‌’ ഉള്ളത്‌ പാമ്പിന്‍വിഷത്തിനാണെന്ന്‌ ഞാന്‍ അറിഞ്ഞത്‌. അന്ന്‌ ഡോ. പ്രകാശ്‌ ചന്ദ്രന്റെ പേഷ്യന്റായി ധന്യ നഴ്സിംഘോമിലുള്ള ഒരു രോഗിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തു. ഒരു ട്രക്ക്‌ ഡ്രൈവറായിരുന്ന അയാളാണ്‌ എന്നോട്‌ പറഞ്ഞത്‌ മുംബൈയിലെ ഏതോ തെരുവില്‍ ഒരിഞ്ച്‌ നീളംവരുന്ന ഒരു പാമ്പിനെക്കൊണ്ട്‌ നാക്കില്‍ കൊത്തിക്കാമെന്നും 750 രൂപ വിലയുള്ള ഒരു കൊത്തിലെ ലഹരി ഒരാഴ്ചയിലധികം നില്‍ക്കുമെന്നും മറ്റും. വീടുവിട്ട്‌ ആഴ്ചകള്‍ തെരുവില്‍ കഴിയേണ്ടിവരുന്ന ട്രക്ക്‌ ഡ്രൈവര്‍മാര്‍ മയക്കുമരുന്നിനടിമകളാകുന്നതും എയ്ഡ്സ്‌ വാഹകരാകുന്നതും എയ്ഡ്സ്‌ പകര്‍ന്ന്‌ നല്‍കിയിരുന്നതുമെല്ലാം ഞാന്‍ അന്ന്‌ പ്രതിപാദിച്ചിരുന്നു.

പിന്നീടാണ്‌ കേരളത്തില്‍ പാമ്പിന്‍വിഷം കയറ്റുമതിയിലേക്ക്‌ വികസിച്ചത്‌. വിഷവീര്യമുള്ള പാമ്പിനെ പിടിച്ച്‌ വിഷം ഞെക്കി പിഴിഞ്ഞെടുത്ത്‌ കയറ്റുമതി ചെയ്യുമത്രെ. കണ്ണൂരില്‍നിന്നാണ്‌ ഇത്‌ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. പാമ്പിന്‍ വിഷത്തിന്‌ വിലയേറിയ വിദേശമാര്‍ക്കറ്റുണ്ട്‌.

മദ്യോപയോഗത്തില്‍ പണ്ട്‌ പുരുഷന്മാര്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന്‌ സ്ത്രീസമത്വം ഈ മേഖലയിലും പ്രകടമായിത്തുടങ്ങി. ബാംഗ്ലൂരില്‍ ശ്രീരാമസേന ബാറില്‍ മദ്യപിച്ചിരുന്ന പെണ്‍കുട്ടികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ വാര്‍ത്തയായിരുന്നെങ്കില്‍ ഇന്ന്‌ ബാംഗ്ലൂരിലെ ഐടി മേഖലയിലെ പെണ്‍കുട്ടികള്‍ ബാറില്‍ കയറുന്നത്‌ ഹോട്ടലില്‍ കയറുന്നപോലെ സാധാരണയായിക്കഴിഞ്ഞു. കേരളം പുരോഗമനപരമായ കാര്യങ്ങളില്‍ ഒരിക്കലും പുറകോട്ടടിയ്ക്കാത്ത സംസ്ഥാനമെന്ന പേരില്‍ ഇവിടെയും ലൗഞ്ച്‌ ബാറിലും മറ്റും സ്ത്രീകള്‍ കയറുന്നത്‌ അപൂര്‍വകാഴ്ചയല്ലാതായിക്കഴിഞ്ഞു.

കുട്ടികളിലും മദ്യോപയോഗം ഇന്ന്‌ 12 വയസ്‌ മുതല്‍ തുടങ്ങുന്നുണ്ടെന്നാണ്‌ മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത്‌. കുട്ടികള്‍ക്ക്‌ മയക്കുമരുന്നുപയോഗത്തിന്റെ ബാലപാഠം നല്‍കുന്നത്‌ സ്കൂളില്‍ പോകുമ്പോള്‍ സ്കൂളുകള്‍ക്ക്‌ മുന്നിലുള്ള പെട്ടിക്കടകളില്‍ സുലഭമായ ഹാന്‍സ്‌, തുളസി, പാന്‍പരാഗ്‌, ടിക്കിള്‍ മുതലായ വിവിധതരം ബ്രാന്റുകളിലുള്ള മയക്കുമരുന്ന്‌ മിഠായികളാണ്‌. പുകയിലയും കറുപ്പും മെന്തോളും ചുണ്ണാമ്പും കലര്‍ത്തി നല്‍കുന്ന ഈ മിഠായികള്‍ ലഹരി പകരുന്നതാണ്‌. ഇതില്‍നിന്നും ഇവര്‍ കഞ്ചാവിലേയ്ക്കും മറ്റും പുരോഗമിക്കുന്നു. ജുവനെയില്‍ ജസ്റ്റിസ്‌ ആക്ട്‌ പ്രകാരം കുട്ടികള്‍ക്ക്‌ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടത്‌ കുടുംബവും സര്‍ക്കാരുമാണ്‌. കുടുംബങ്ങളില്‍ മോഹന്‍ലാല്‍ സൂക്തത്തില്‍ ഒളിഞ്ഞിരിക്കുന്ന “മദ്യമില്ലാതെന്താഘോഷം” എന്ന ആപ്തവാക്യം നിലനില്‍ക്കുമ്പോള്‍ എല്ലാ ആഘോഷങ്ങള്‍ക്കും മുതിര്‍ന്നവര്‍ മദ്ം കഴിക്കുന്നത്‌ കാണുന്ന കുട്ടികള്‍ അത്‌ അനുകരിക്കാന്‍ പ്രേരിതരാകുന്നു. എല്ലാം മനസ്സില്‍ പതിയുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക്‌ ഇത്‌ നിഷേധാത്മകമായ സന്ദേശമാണ്‌ നല്‍കുക. കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം അവരുടെ സ്വഭാവ രൂപീകരണത്തില്‍ വരുന്ന പാളിച്ചകളുടെ കാരണം കൂടി ചര്‍ച്ചാവിഷയമാകേണ്ടതാണ്‌.

ഈ വിവിധ ലഹരികള്‍ വിലസുന്ന കേരളത്തില്‍ ഇപ്പോള്‍ പൂത്തുലയുന്നത്‌ ലോട്ടറി ലഹരിയാണ്‌. അഴിമതി ഇന്ന്‌ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെയും കേരള സംസ്ക്കാരത്തിന്റെയും ഭാഗമായപ്പോള്‍ ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി നിയമങ്ങള്‍പോലും നിര്‍മിച്ച്‌ കോടികള്‍ വാഗ്ദാനം നല്‍കി ബഹുകോടികള്‍ പിഴിയുന്ന പുത്തന്‍ലഹരി തരംഗം ഇവിടെ അലയടിയ്ക്കുകയാണ്‌. ഞാന്‍ ഇതിനെ ലോട്ടറിലഹരി എന്ന്‌ വിശേഷിപ്പിക്കാന്‍ കാരണം ഇതിനുള്ള ആസക്തി സ്വഭാവമാണ്‌. ഒന്നോ രണ്ടോ പ്രാവശ്യം ആയിരമോ അയ്യായിരമോ കിട്ടുന്ന പാവപ്പെട്ട കൂലിവേലക്കാരന്‍ പിന്നെ ടിക്കറ്റിന്‌ മുടക്കുക നൂറോ നൂറ്റന്‍പതോ രൂപയാണ്‌. സിക്കിം-ഭൂട്ടാന്‍ ലോട്ടറികള്‍ മാര്‍ട്ടിന്‍ സിന്‍ഡിക്കേറ്റിന്റെയാണത്രെ. നിയമാനുസൃതം പ്രതിദിനം ഒരു നറുക്കെടുപ്പ്‌ മാത്രം അനുവദനീയമാകുമ്പോള്‍ മാര്‍ട്ടിന്‍ സിന്‍ഡിക്കേറ്റ്‌ 24 നറുക്കെടുപ്പുകള്‍ നടത്തുമെന്നും വെറും രണ്ടുരൂപ വിലയ്ക്ക്‌ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയാണ്‌ പോക്കറ്റ്‌ കൊള്ളയടിക്കുന്നത്‌ എന്നുമാണ്‌. അവസാന മൂന്നക്കം ശരിയായാല്‍ ലോട്ടറി കിട്ടുമെന്നതിനാല്‍ കൂടുതല്‍ ടിക്കറ്റുകള്‍ എടുത്ത്‌ ഭാഗ്യപരീക്ഷണം നടത്താന്‍ പാവങ്ങള്‍ തയ്യാറാകുന്നു. ഈ ലോട്ടറി ലഹരി പലരെയും ആത്മഹത്യയിലേക്കുപോലും തള്ളുന്നു.

ഇന്ത്യന്‍ എക്സ്പ്രസ്‌ മുന്‍ എഡിറ്റര്‍ എം.കെ.ദാസിന്റെ വീട്ടില്‍ തുണികള്‍ തേയ്ക്കാന്‍ എത്തുന്ന തമിഴന്‍ (ഇന്ന്‌ തുണി തേയ്ക്കല്‍ തമിഴന്‍മാരുടെ കുത്തകയാണ്‌) ലോട്ടറി അഡിക്ട്‌ ആയിരുന്നു. തുണികള്‍ തേച്ച്‌ കിട്ടുന്ന പണം മുഴുവന്‍ ലോട്ടറിയില്‍ മുടക്കി ലോട്ടറി കിട്ടാതെ പണം പോകുന്നത്‌ കണ്ട്‌ നെഞ്ചുരുകി അയാളുടെ ഭാര്യ ആത്മഹത്യ ചെയ്ത കഥ ഒരിക്കല്‍ ദാസ്‌ സര്‍ എന്നോട്‌ പറഞ്ഞു. അമ്മയില്ലാതായ കുഞ്ഞുങ്ങളെ ചിന്മയ വിദ്യാലയയാണ്‌ പഠിപ്പിക്കുന്നത്‌. ഇപ്പോള്‍ ദിവസം 24 നറുക്കെടുപ്പ്‌ എന്നും മറ്റും പറഞ്ഞ്‌ കോടികളുടെ സ്വപ്നം നല്‍കി നടക്കുന്ന ഈ കൊള്ളയടിയില്‍ എത്ര സ്ത്രീകള്‍ ആത്മഹത്യ ചെയ്തിരിക്കും? ഈ ആസക്തി ബാധിച്ചിരിക്കുന്നത്‌ ദരിദ്രവിഭാഗത്തെയാണ്‌.

കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ അഴിമതി പാര്‍ലമെന്റില്‍ ചര്‍ച്ചാ വിഷയമാകുകയും ഇടതുപക്ഷമടങ്ങുന്ന പ്രതിപക്ഷം അതിനെതിരെ ബഹളം വയ്ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ലോട്ടറി അഴിമതി വന്‍ വിവാദമായെങ്കിലും ലോട്ടറി സിന്‍ഡിക്കേറ്റിനുവേണ്ടി സിക്കിം-ഭൂട്ടാന്‍ ലോട്ടറികള്‍ അനകൂലമായ ലോട്ടറി നിയമങ്ങള്‍വരെ ഉണ്ടാക്കിയെന്നും ഇതിനുള്ള പിന്തുണ നല്‍കിയത്‌ രാഷ്ട്രീയ ലോബിയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടും ഇതിന്‌ പരിഹാരം നിര്‍ദേശിക്കപ്പെടുന്നില്ല. നിയമങ്ങള്‍പോലും നോക്കുകുത്തികളായി മാറുന്നു.

വിവിധതരം ലഹരികള്‍ നുരയുന്ന വഴികളലൂടെ പുറകോട്ട്‌ സഞ്ചരിക്കുമ്പോള്‍ വ്യക്തമാകുന്നത്‌ കേരളത്തിന്റെ വികസനം ലഹരി ഉപയോഗത്തിലാണെന്ന്‌ മാത്രമല്ല സ്വത്വം നഷ്ടപ്പെട്ട കേരളത്തെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്നത്‌ അഴിമതി ധനാര്‍ത്തിയാണെന്ന വസ്തുതയുമാണ്‌.

ലീലാമേനോന്‍

Kadapadu janmabhumidaily

വിവാഹിതയാകും മുന്‍പ്
വിവാഹബന്ധങ്ങള്‍ തകരുന്നത്‌ നമ്മുടെ സമൂഹത്തില്‍ സാധാരണ സംഭവമായിരിക്കുന്നു. ഒന്നിനും ഒരു കുറവും വരുത്താതെ വളര്‍ത്തിയ മക്ക ള്‍ പെട്ടെന്നൊരു ദിവസം വിവാഹമോചന ത്തിന്റെ വക്കത്തെത്തി എന്ന അറിവ്‌ ഏതു മാതാപിതാക്കളേയും തളര്‍ത്തിക്കളയും. വിദ്യാഭ്യാസപരമായും സാമ്പത്തികമായു മൊക്കെ വളര്‍ന്നു എന്ന്‌ അഭിമാനിക്കുന്ന സമൂഹത്തില്‍ മാലപ്പടക്കം പോലെ ബന്ധ ങ്ങള്‍ തകരുന്നതിന്‌ കാരണമന്വേഷിച്ചാല്‍ കാലത്തിന്റെ മാറ്റം എന്നതല്ലാതെ വ്യക്‌ത മായ ഉത്തരമില്ല. എന്നാല്‍ വിവാഹത്തിനു മുന്‍പ്‌ മാതാപിതാക്കള്‍ അല്‍പ്പം ശ്രദ്ധ കൊടുത്താല്‍ ഒരു പക്ഷേ മകള്‍ക്കു സംഭ വിച്ചേക്കാവുന്ന ദാമ്പത്യദുരന്തത്തെ ഒഴി വാക്കാനായേക്കുമെന്ന്‌ മനശാസ്‌ത്ര ജ്‌ഞരും അഭിഭാഷകരും പറയുന്നു.

തകരുന്ന ബന്ധങ്ങളില്‍ എഴുപതുശത മാനവും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ വളര്‍ന്ന്‌ ഒരുമിച്ചു ജീവിക്കേണ്ടി വരുന്നവ രാണ്‌. മക്കള്‍ നല്ലരീതിയില്‍ ജീവിക്കണ മെന്ന്‌ മോഹിക്കുന്ന മാതാപിതാക്കള്‍ ത ങ്ങളേക്കാള്‍ ഉയര്‍ന്ന സാഹചര്യങ്ങള്‍ അവര്‍ക്കു കിട്ടുന്നതിന്‌ ആഗ്രഹിക്കും. അതിന്റെ ഫലമായി മകള്‍ തീര്‍ത്തും വ്യ ത്യസ്‌തമായ മറ്റൊരു സാഹചര്യത്തില്‍ എത്തിച്ചേരുകയും അതിനോട്‌ ഇണങ്ങി പ്പോകാന്‍ ബുദ്ധിമുട്ടുകയും ചെയ്യും. അ ങ്ങനെയുള്ളവരാണ്‌ ദാമ്പത്യത്തകര്‍ച്ച നേ രിടുന്നവരില്‍ അറുപതുശതമാനവും. മക്ക ളുടെ വിവാഹത്തിനെ കുറിച്ച്‌ ചിന്തിക്കു മ്പോള്‍ മാതാപിതാക്കള്‍ അല്‍പ്പം വിവേക ബുദ്ധി കാണിച്ചാല്‍ ഇത്തരം ദുരന്തങ്ങളെ ഒരു പരിധിവരെ തടയാന്‍ കഴിയും.

മാനസികമായ ചുറ്റുപാട്‌

മധ്യതിരുവിതാംകൂറാണ്‌ നഴ്‌സിങ്‌ പ്രൊഫ ഷനായി സ്വീകരിച്ച പെണ്‍കുട്ടികള്‍ ഏറ്റവു മധികമുളള സ്‌ഥലം. അവരില്‍ വലിയൊരു ശതമാനവും വിദേശത്ത്‌ ജോലി നോക്കുന്ന വരാണ്‌. അതുകൊണ്ടു തന്നെ അവര്‍ക്ക്‌ കല്യാണം ആലോചിക്കുമ്പോള്‍ മാതാപിതാ ക്കള്‍ സാമ്പത്തികം അത്ര പരിഗണിച്ചു കാ ണാറില്ല. കാരണം വിവാഹശേഷം പയ്യനേ യും അങ്ങോട്ടു കൊണ്ടു പോകാം എന്നാണ്‌ ചിന്ത. അപ്പോള്‍ പിന്നെ വേണ്ട യോഗ്യത മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു പയ്യന്‍. അത്രയുമായാല്‍ എല്ലാമായി. പയ്യന്റെ വിദ്യാ ഭ്യാസംപോലും പരിഗണിക്കാറില്ല. പത്താം ക്ലാസ്സു ജയിക്കാത്ത ഒരാളാ വും ബിഎസ്‌ സി നഴ്‌സിങ്‌ പാസ്സായ പെണ്‍കുട്ടിക്ക്‌ ഭര്‍ ത്താവായി കിട്ടുക. ഇല ക്‌ട്രീഷ്യന്‍ കോഴ്‌സോ പ്ലം ബിങ്ങോ മറ്റോ പാസ്സായിട്ടു ണ്ടെങ്കില്‍ സന്തോഷം.

മകളെ ഒരു ‘നല്ല’ പയ്യ നെ കൊണ്ടു കെട്ടിച്ചാല്‍ മതി എന്നു തിടുക്കം കാ ണിക്കുന്ന പല മാതാപി താക്കളും അവള്‍ക്ക്‌ ആ ലോചിക്കുന്ന പയ്യന്റെ മാ നസികനിലവാരത്തെ ക്കുറിച്ച്‌ ചിന്തിക്കാറില്ല. വളരെ വ്യത്യസ്‌തമായ വ്യക്‌തിത്വമുള്ളവരെ ചേര്‍ത്തു വച്ചാല്‍ ബന്ധ ങ്ങളില്‍ വിള്ളലുകള്‍ ഉ ണ്ടാവാനുള്ള സാധ്യത കൂടുതലാണ്‌. ഏതു കുടും ബത്തിലും എന്നതു പോ ലെ ഭര്‍ത്താവായിരിക്കും അവരുടെയിടയിലും കാര്യ ങ്ങള്‍ തീരുമാനിക്കുക. അ തയാളുടെ നിലവാരത്തിന്‌ അനുസരിച്ചാവും. എന്നാ ല്‍ അയാളേക്കാള്‍ ഉയര്‍ ന്ന വ്യക്‌തിത്വമുള്ള പെണ്‍ കുട്ടിക്ക്‌ ഒരു പക്ഷേ എല്ലാ തീരുമാനങ്ങളും അംഗീക രിക്കാനായെന്നുവരില്ല. നമ്മുടെ കുടുംബ രീതിയനുസരിച്ച്‌ ഭാര്യയുടെ തീരുമാനം ശരിയാണെങ്കില്‍ പോലും പുരുഷന്‍ അംഗീകരിക്കണമെന്നുമില്ല. അതു പൊതു വേ വ്യക്‌തിത്വമുളള സ്‌ത്രീകളെ വ്രണപ്പെ ടുത്തും. നിരന്തര മായി തന്റെ ഇഷ്‌ടങ്ങളും തീരുമാനങ്ങളും പരിഗണിക്കപ്പെടാതെ വരുമ്പോള്‍ പെണ്‍കുട്ടിയില്‍ നിന്നു തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടായിത്തുടങ്ങാം. ഇത്തരം അസ്വാരസ്യങ്ങള്‍ വിവാഹമോച നത്തിലേക്കു വരെ നീങ്ങിയെന്നിരിക്കാം.

ആലോചിച്ചു നടത്തുന്ന വിവാഹങ്ങ ളുടെ കാര്യത്തിലെങ്കിലും ഇങ്ങനെ ഒര ന്തരം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കാം. പുരു ഷന്റെ മാനസികനിലവാരത്തിന്റെ അടി സ്‌ഥാനഘടകം വിദ്യാഭ്യാസം അല്ലെങ്കിലും അത്‌ ഒരു പരിധിവരെ നിര്‍ണ്ണായകമാണ്‌. പെണ്ണും ആണും തമ്മില്‍ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ അന്തരമുണ്ടെങ്കില്‍ അങ്ങനെയൊരു ബന്ധം ഒഴിവാക്കുകയാ ണ്‌ നല്ലത്‌.

സാമ്പത്തികമായ കയറ്റിയിറക്കങ്ങള്‍

മകളുടെ വിവാഹത്തെക്കുറിച്ചു ചിന്തിക്കു മ്പോള്‍ എല്ലാ അച്‌ഛനമ്മമാരും അവള്‍ ത ങ്ങളേക്കാര്‍ ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്ക ണമെന്ന്‌ മോഹിക്കുക സ്വാഭാവികമാണ്‌. അതിനായി എത്രലക്ഷം വേണമെങ്കിലും സ്‌ത്രീധനം സ്വരുക്കൂട്ടാനും അവര്‍ ഒരുങ്ങും. എന്നാല്‍ ഇടത്തരം സാഹചര്യത്തില്‍ വള ര്‍ന്ന പെണ്‍കുട്ടി സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുമ്പോഴും സാമ്പത്തികമായി ഉയര്‍ന്ന ചുറ്റുപാടില്‍ വള ര്‍ന്ന കുട്ടി താഴ്‌ന്ന ചുറ്റുപാടില്‍ ജീവിക്കേ ണ്ടി വരുമ്പോഴും ഒത്തിരി പ്രശ്‌നങ്ങള്‍ നേരി ടാനുള്ള സാധ്യതയുണ്ട്‌. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലെ കുട്ടി താഴ്‌ന്ന സാ ഹചര്യത്തില്‍ ജീവിക്കേണ്ടി വരുമ്പോഴാണ്‌ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുക. ആവശ്യങ്ങ ളെല്ലാം മുടക്കം കൂടാതെ നടക്കുന്ന ചുറ്റുപാ ടില്‍ നിന്നും അഡ്‌ജസ്‌റ്റ് ചെയ്യേണ്ട ഒരു അവസ്‌ഥയിലേക്കു മാറ്റപ്പെടുമ്പോള്‍ സ മ്മര്‍ദ്ദമുണ്ടാകാം. അഡ്‌ജസ്‌റ്റ് ചെയ്യാന്‍ തയ്യാ റാകാതെ വീട്ടിലെ സമ്പന്നതയില്‍ ചെലവ ഴിച്ചതു പോലെ തന്നെ ഭര്‍തൃവീട്ടിലും തുടര്‍ ന്നാല്‍ അത്‌ അതൃപ്‌തിക്കും പ്രശ്‌നങ്ങ ള്‍ക്കും കാരണമാകാം. അതിനാല്‍ മകളുടെ വിവാഹത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ ഏ കദേശം തങ്ങളുടേതിനു സമാനമായ സാമ്പത്തികസാഹചര്യമുള്ള കുടുംബത്തില്‍ നിന്നും വിവാഹം ആലോചിക്കുകയാണ്‌ നല്ലത്‌.

ചുറ്റുപാടുകള്‍ പരിഗണിക്കുക

വിവാഹമാലോചിക്കുമ്പോള്‍ പല രും ആണും പെണ്ണും വളര്‍ന്ന സാ ഹചര്യങ്ങളെ കുറിച്ച്‌് ചിന്തി ക്കാറില്ല. വളര്‍ന്ന ചുറ്റുപാടുകള്‍ ഒരുമിച്ചു ജീവിക്കാനൊരുങ്ങുന്ന രണ്ടു പേരെ സംബന്ധിച്ച്‌ വളരെ പ്രാധാന്യമുള്ളതാണ്‌. ഉദാഹര ണത്തിന്‌ വിദേശത്ത്‌ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയും നാട്ടില്‍ ജ നിച്ച യുവാവും തമ്മിലുള്ള വിവാ ഹം. തീര്‍ത്തും വൈരുദ്ധ്യമുള്ള സാഹചര്യങ്ങളിലാണ്‌ ഇരുവരും വളര്‍ന്നത്‌. അതു കൊണ്ടു തന്നെ അവരുടെ കാഴ്‌ചപ്പാടുകളും സ്വ ഭാവരീതികളുമൊക്കെ വളരെ അന്തരമുള്ളതാകാം. അതെല്ലാം പരസ്‌പരം അംഗീകരിക്കാനുള്ള മനോഭാവം ഉണ്ടാകാനും സാധ്യത കുറവാണ്‌. ഒരാള്‍ വളരുന്ന ചുറ്റു പാടുകള്‍ക്കനുസരിച്ചാണ്‌ അയാ ള്‍ അല്ലെങ്കില്‍ അവള്‍ തനിക്കു വരാന്‍ പോകുന്ന ഇണയെ സ്വപ്‌നം കാണുന്നത്‌. എന്നാല്‍ വിരുദ്ധസാ ഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടുപേര്‍ വിവാഹി തരായാല്‍ ഇരുവര്‍ക്കും കിട്ടുന്നത്‌ അവരുടെ സങ്കല്‍പ ത്തിനു നേരേ വിപരീതമായ ഒരു ഇണയായിരിക്കും. അത്‌ മിക്കവാറും ബന്ധ ങ്ങളുടെ സുഗമമായ പോക്കിന്‌ തടസ്സമാ കും. അതൃപ്‌തികളും അസ്വാരസ്യങ്ങളും മുളപൊട്ടുന്ന തിനിടയാക്കും. അതിനാല്‍ മകളെ ഏകദേശം സമാനമായ ചുറ്റുപാടുക ളില്‍ വളര്‍ന്നവരുമായി വിവാഹിതയാക്കാ ന്‍ ശ്രമിക്കുന്നതായിരിക്കും നല്ലത്‌.

സ്വഭാവത്തിന്റെ പ്രത്യേകത പരിഗണിക്കുക

പെണ്‍കുട്ടി തുറന്നിടപഴകുന്ന സ്വഭാവ മുള്ളവളും പയ്യന്‍ അക്കാര്യത്തില്‍ വളരെ വിമുഖ നുമാണ്‌ എങ്കില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടാകുന്നതിനെ നിരുത്സാഹപ്പെടു ത്തുന്നതാവും നല്ലത്‌. തുറന്നിടപഴകാന്‍ അറിയാ ത്ത പുരുഷന്‍ ഒരുപക്ഷേ വല്ലാത്ത അപകര്‍ഷതയിലേക്കു വീഴാം. അയാളുടെ സങ്കല്‍പ്പ ത്തിലെ ഭാര്യയുടെ അടക്കവും ഒതുക്കവു മൊക്കെയാവാം എല്ലാവരോടും തുറന്നിടപഴകുന്ന ജിവിതപങ്കാളിയെ കിട്ടു ന്നതോടെ തകര്‍ന്നുവീഴുന്നത്‌. അതിനാല്‍ മകളുടെ കല്യാണം ആലോചിക്കുമ്പോള്‍ മറ്റുകാര്യങ്ങള്‍ തിരക്കുന്നതിനൊപ്പം പയ്യ ന്റെ പ്രകൃതത്തെകുറിച്ചും അന്വേഷിക്കാ വുന്നതാണ്‌. വിരുദ്ധമായ സ്വഭാവപ്രകൃത മുള്ളവര്‍ വളരെ അടുപ്പത്തോടെ കഴിയുന്ന ത്‌ വിരളമായെങ്കിലും കാണാനാവുമെങ്കിലും കൂടുതല്‍ ഇണങ്ങിപ്പോകാന്‍ നല്ലത്‌ ഏക ദേശം ഒരേ പ്രകൃതമുള്ളവര്‍ തമ്മിലാണ്‌.

സാംസ്‌ക്കാരികാന്തരീക്ഷം പ്രധാനം

ഓരോ വീടിനും ഒരു സാംസ്‌ക്കാരികാന്തരീ ക്ഷമുണ്ട്‌. ഉദാഹരണത്തിന്‌ കലയും സാഹി ത്യവുമൊക്കെ ഇഴചേര്‍ന്ന ഒരു കുടുംബാന്ത രീക്ഷത്തില്‍ വളര്‍ന്ന പെണ്‍കുട്ടിക്ക്‌ തിക ച്ചും സാമ്പത്തികാധിഷ്‌ഠിതമായി മാത്രം ജീവിക്കുന്ന ഒരു കുടുംബത്തില്‍ ജീവിക്കേ ണ്ടി വരുക എന്നത്‌ വിരസവും അതൃപ്‌ത വുമായി മാറാം. നേരേ തിരിച്ചായാലും അതു തന്നെ ഫലം. സാംസ്‌ക്കാരികാന്തരീക്ഷം എന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കലയും സാഹിത്യവും മാത്രമാണ്‌ എന്ന്‌ ധരിക്കരുത്‌. കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന വീടാ ണെങ്കില്‍ അതിനോടു ബന്ധപ്പെട്ടതാണ്‌ അ വിടത്തെ അന്തരീക്ഷം. അവിടെ നിന്നു ഒരു പെണ്‍കുട്ടിയെ ഇറച്ചി വെട്ടുകാരന്റെ വീട്ടി ലേക്ക്‌ വിവാഹം കഴിച്ചയക്കുന്നതിലുള്ള വൈരുദ്ധ്യം അത്ര പിടിക്കുന്നതല്ല. അതിനാ ല്‍ സ്വന്തം വീടിന്റെ അന്തരീക്ഷവുമായി സാമ്യമുള്ള ഒരു സാഹചര്യത്തിലേക്ക്‌ പെ ണ്‍കുട്ടിയെ അയക്കുന്നതു കൊണ്ട്‌ ഒരുപരി ധി വരെ ഇത്തരം അതൃപ്‌തികളെ ഒഴിവാ ക്കാം. പെണ്‍കുട്ടിക്ക്‌ പെട്ടെന്ന്‌ ഭര്‍തൃവീട്ടു കാരോട്‌ ഇണങ്ങിച്ചേരുന്നതിനും അങ്ങനെ യുളള സമാനസാഹചര്യങ്ങള്‍ സഹായി ക്കും.

ജോലിക്കാര്യത്തിലും വേണം ശ്രദ്ധ

പെണ്‍കുട്ടികളെ സംബന്ധിച്ച്‌ ഒരുപക്ഷേ പുരുഷന്റെ ഔദ്യോഗിക പദവി തന്റേതിനേ ക്കാള്‍ താഴ്‌ന്നതാണെന്നത്‌ പ്രശ്‌നമായിരി ക്കില്ല. എന്നാല്‍ പുരുഷന്മാരെ സംബന്ധിച്ച്‌ അത്‌ അപകര്‍ഷതയിലേക്ക്‌ നയിക്കുന്നതി നിടയാക്കിയേക്കാം. പെണ്‍കുട്ടി ധൈര്യ ത്തോടെ ഒരു അഭിപ്രായം പറഞ്ഞാല്‍പ്പോ ലും അത്‌ ജോലിയിലും വരുമാനത്തിലും അ വള്‍ മുന്നിലാണെന്നതിന്റെ അഹങ്കാരമാ ണെന്ന രീതിയിലേ അത്തരക്കാരായ പുരു ഷന്മാര്‍ കരുതൂ. വിവാഹം കഴിക്കാന്‍ പോ കുന്ന പുരുഷന്‍ അപകര്‍ഷതയില്‍പെട്ടു പോകുന്ന ആളാണോ അല്ലയോ എന്ന്‌ തിരി ച്ചറിയാന്‍ ഏതായാലും മാര്‍ഗ്ഗമില്ല. അതിനാ ല്‍ മകളേക്കാള്‍ ഔദ്യോഗികമായി താഴ്‌ന്ന ഒരാളുമായുള്ള വിവാഹബന്ധത്തിന്‌ പ്രേരി പ്പിക്കാതിരിക്കുകയാണ്‌ ഉചിതം.

ആരോഗ്യത്തിനും കാഴ്‌ചയ്‌ക്കും പരിഗണന

മകളുടെ ഇഷ്‌ടം നോക്കാതെ ജോലിയും പണവും നോക്കി മാത്രം വിവാഹത്തിന്‌ പ്രേരിപ്പിക്കുന്ന മാതാപിതാക്കളു ണ്ട്‌. ആരോഗ്യവും സൗന്ദര്യവുമൊ ന്നും അത്തരക്കാരുടെ പരിഗണന യിലേ വരില്ല. അച്‌ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇഷ്‌ട മല്ലാത്ത ഒരാളെ വിവാഹം കഴിക്കു ന്ന പെണ്‍കുട്ടിക്ക്‌ സന്തോഷകര മായ ഒരു ജീവിതം അസാധ്യമായി തീരാനിടയുണ്ട്‌. അവള്‍ക്കുള്ള ഒരേയൊരു ജീ വിതം മറ്റുള്ളവരുടെ ഇഷ്‌ടത്തിനു വേണ്ടി ബലികൊടുക്കുന്നപോലെ ഒന്നായേ അവള്‍ക്ക്‌ അങ്ങനെയൊ രു വിവാഹബന്ധത്തെക്കുറിച്ച്‌ തോന്നൂ.

പെണ്‍കുട്ടിയുടെ കണ്ണിലാണ്‌ അവള്‍ക്ക്‌ വരനാകാന്‍ പോകുന്ന യാളുടെ സൗന്ദര്യം. അതവളുടെ ഇഷ്‌ടത്തിനു വിടണം. പെണ്‍കുട്ടി പുരുഷനേക്കാള്‍ ആരോഗ്യത്തി ലും സൗന്ദര്യത്തിലും മുന്നിലാ കുന്നതു ചിലപ്പോള്‍ രണ്ടു പേരി ലും അപകര്‍ഷത കലര്‍ന്ന മനോഭാവത്തി നിടയാക്കാം. പുരുഷന്‍ പെണ്‍കുട്ടിയേക്കാ ള്‍ പിന്നിലായാലും ഇതേ മനോഭാവം ഉരു ത്തിരിയാന്‍ സാധ്യതയുണ്ട്‌.

അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ ഇഷ്‌ടങ്ങളേക്കാള്‍ പെണ്‍കുട്ടി യുടെ താല്‍പ്പര്യങ്ങള്‍ക്കു മുന്‍ഗണനകൊടു ക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ആ രോഗ്യകരമായ മാനസികബന്ധത്തിനും ലൈംഗികതയ്‌ക്കും കെട്ടുറപ്പുള്ള കുടുംബ ജീവിതത്തിനും ഇത്തരം ഇഷ്‌ടങ്ങളുമായി അടുത്തബന്ധമുണ്ടെന്നു വിസ്‌മരിക്കരുത്‌.

രാജേഷ്‌ വര്‍മ്മ

വിവരങ്ങള്‍ക്കു കടപ്പാട്‌: ഡോ. ടൈറ്റസ്‌. പി. വര്‍ഗ്ഗീസ്‌, എച്ച്‌. ആര്‍. ടി. ക്ലിനിക്കല്‍ െൈസക്കോളജിസ്‌റ്റ്, എച്ച്‌. ആര്‍.ടി സൈക്കോ തെറാപ്പി സെന്റര്‍

അഡ്വ. സ്‌മിത സോമന്‍, കുടുംബകോടതി, ഏറ്റുമാനൂര്‍

പോലീസിലെ ‘ഭീകരന്‍’ കുടുങ്ങും
കൊച്ചി: കേരളത്തിലെ മുസ്ലീം മതതീവ്രവാദികള്‍ക്ക്‌ സഹായവും സംരക്ഷണവും നല്‍കിവന്നിരുന്ന പോലീസിലെ ‘ഭീകരന്‍’ കുടുങ്ങും. കോടതിക്ക്‌ ലഭിച്ച കത്തിനെത്തുടര്‍ന്ന്‌ ഇയാള്‍ക്കെതിരെയുള്ള അന്വേഷണം എന്‍ഐഎ ഊര്‍ജിതമാക്കി. എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി ജോലിയിലിരുന്ന ഇയാള്‍ ഇപ്പോള്‍ എസ്പി റാങ്കില്‍ പോലീസ്‌ അക്കാദമി ഡയറക്ടറാണ്‌. പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രമെന്നറിയപ്പെടുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ ഈ പോലീസ്‌ ഓഫീസര്‍ക്ക്‌, നിരോധിത സംഘടനയായ സിമി, പോപ്പുലര്‍ ഫ്രണ്ട്‌ എന്നീ സംഘടനകളുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ്‌ സൂചന.

പാനായിക്കുളം സിമി ക്യാമ്പില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടവരെ കേസെടുക്കാതെ വിട്ടയച്ച സംഭവത്തില്‍ അന്നത്തെ റൂറല്‍ എസ്പിയെക്കുറിച്ച്‌ ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. റൂറല്‍ എസ്പിയും അന്ന്‌ ഡിവൈഎസ്പിയായിരുന്ന ഈ പോലീസ്‌ ഉദ്യോഗസ്ഥനും ചേര്‍ന്നാണ്‌ കേരളത്തിലെ മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒത്താശ ചെയ്തത്‌. ആലുവ, പറവൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദകേന്ദ്രങ്ങളുടെ മേല്‍നോട്ട ചുമതല ഈ ഡിവൈഎസ്പിക്കായിരുന്നവത്രെ.

കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ പൊരുതാന്‍ കേരളത്തില്‍നിന്ന്‌ തീവ്രവാദികളെ റിക്രൂട്ട്‌ ചെയ്തത്‌ ഈ ഉദ്യോഗസ്ഥന്റെ അറിവോടെയായിരുന്നുവെന്ന്‌ സംശയിക്കപ്പെടുന്നു. ബാംഗ്ലൂര്‍, ഗുജറാത്ത്‌ സ്ഫോടനങ്ങളുടെ സാങ്കേതിക ഉപദേഷ്ടാവിന്റെ ചുമതലയും ഇയാള്‍ക്കുണ്ടായിരുന്നു. അധ്യാപകന്റെ കൈപ്പത്തി വെട്ട്‌ സംഭവത്തിന്റെ ഗൂഢാലോചനയില്‍ ഈ ഉദ്യോഗസ്ഥന്‌ വ്യക്തമായ പങ്കുണ്ടെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പ്രതികളെ ക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇയാള്‍ പോലീസിലെ അധികാരം ഉപയോഗപ്പെടുത്തിയിരുന്നതായി എന്‍ഐഎ കോടതിക്ക്‌ ലഭിച്ച കത്തില്‍ സൂചനകളുണ്ട്‌.

ഈ പോലീസ്‌ ഉദ്യോഗസ്ഥനെയും റിട്ടയര്‍ ചെയ്ത മുന്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന ഉദ്യോഗസ്ഥനെയും ചോദ്യംചെയ്താല്‍ കേരളത്തിലെ മതതീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉറവിടം കണ്ടെത്താനാകുമെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്ന്‌ ലഭിക്കുന്ന വിവരം.

Kadapadu janmabhumidaily